പാകിസ്താനില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബെല്ലി ഡാന്‍സ്? രൂക്ഷ വിമര്‍ശനം-വീഡിയോ

1 മിനിറ്റും 19 സെക്കന്‍ഡും നീളമുള്ള വീഡിയോ ശകലം ഗുല്‍ ബുക്കാരി എന്ന മാധ്യമപ്രവര്‍ത്തകനാണ് ഷെയര്‍ ചെയ്തത്

പാകിസ്താനില്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബെല്ലി ഡാന്‍സ്? രൂക്ഷ വിമര്‍ശനം-വീഡിയോ

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബെല്ലി ഡാന്‍സ് നടത്തിയിട്ട് കാര്യമുണ്ടോ? പരീക്ഷിക്കുന്നതില്‍ തെറ്റില്ല. പാകിസ്താന്‍ നടത്തിയ നിക്ഷേപക സമ്മേളനത്തിനിടെ വേദിയില്‍ നടന്ന ബെല്ലി ഡാന്‍സിന്റെ വീഡിയോ ഇത്തരത്തിലുള്ള വിശേഷണങ്ങളോട് കൂടിയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

നിക്ഷേപകരുടെ പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് പാകിസ്താന്‍ സര്‍ഹാദ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച നിക്ഷേപക സമ്മേളനത്തിലാണ് സംഭവം നടന്നത്. നിക്ഷേപകരോടൊപ്പം തന്നെ ബെല്ലി നര്‍ത്തകരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.

1 മിനിറ്റും 19 സെക്കന്‍ഡും നീളമുള്ള വീഡിയോ ശകലം ഗുല്‍ ബുക്കാരി എന്ന മാധ്യമപ്രവര്‍ത്തകനാണ് ഷെയര്‍ ചെയ്തത്.'അസര്‍ബൈജാനിലെ ബാകുവില്‍ നടക്കുന്ന പാകിസ്ഥാന്‍ നിക്ഷേപ പ്രമോഷന്‍ കോണ്‍ഫറന്‍സിലേക്ക് ബെല്ലി നര്‍ത്തകരെ കൂട്ടുപിടിച്ച് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന ജനറല്‍ ഡോക്ട്രിന്‍ ചീഫ് ഇക്കണോമിസ്റ്റ്' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. അതീരൂക്ഷ പ്രതികരണങ്ങളുമായി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് വീഡിയോ

പാകിസ്താനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സമ്മേളനം നടത്തിയത്. ബജറ്റ്് കമ്മി എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ഉന്നതതല നിര്‍ദേശം നല്‍കുന്നതിന് അന്താരാഷ്ട്ര നാണയനിധിയില്‍ നിന്നും എസ്.ഒ.എസ് മിഷനെ രാജ്യത്തേക്ക് അയക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.

Next Story
Read More >>