ആണവായുധപരീക്ഷണം നിര്‍ത്തിവെച്ചതായി ഉത്തരകൊറിയ
| Updated On: 21 April 2018 3:45 AM GMT | Location :
പ്യോങ്യാങ്: ആണവായുധപരീക്ഷണം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചെന്ന് ഉത്തരകൊറിയ. യുഎസ്, ദക്ഷിണകൊറിയ എന്നീ രാജ്യതലവന്മാരുമായി ചര്‍ച്ചകള്‍ നടക്കാനിരിക്കുന്ന...
പ്യോങ്യാങ്: ആണവായുധപരീക്ഷണം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചെന്ന് ഉത്തരകൊറിയ. യുഎസ്, ദക്ഷിണകൊറിയ എന്നീ രാജ്യതലവന്മാരുമായി ചര്‍ച്ചകള്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇന്നുമുതല്‍ ആണവായുധപരീക്ഷണമോ മിസൈല്‍ പരീക്ഷണമോ നടത്തില്ലെന്നാണ് തിരുമാനമെന്ന് കൊറിയന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി ജനുവരിയിലും ദക്ഷിണകൊറിയന്‍ പ്രസിഡണ്ട് മൂണ്‍ ജെയുമായി അടുത്ത മാസവും ഉത്തരകൊറിയന്‍ പ്രസിഡണ്ട് കിം ജോങ് ഉന്‍ കൂടികാഴ്ച്ച നടത്താനിരിക്കുകയാണ്.