ദക്ഷിണാഫ്രിക്കയുടെ സോസിബിനി തുൻസി മിസ് യൂണിവേഴ്‌സ് 2019

ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരായ പോരാട്ടത്തിൽ സജീവമായ സോസിബിനി സാമൂഹ്യ മാദ്ധ്യമത്തിൽ വിവേചനത്തിനെിരെ കാംപെയ്‌നുകളും സംഘടിപ്പിച്ചിരുന്നു

ദക്ഷിണാഫ്രിക്കയുടെ സോസിബിനി തുൻസി മിസ് യൂണിവേഴ്‌സ് 2019

അറ്റ്ലാന്‍റ: ദക്ഷിണ ആഫ്രിക്കയുടെ സോസിബിനി തുൻസിയെ മിസ് യൂണിവേഴ്‌സ് 2019 ആയി തെരഞ്ഞെടുത്തു. മെക്‌സികോയിൽ നിന്നുള്ള സോഫിയ അരഗൻ, പ്യൂർ ടോറിക്കയുടെ മാഡിസൺ ആൻഡേർസൺ എന്നിവർ രണ്ടാം സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഇന്ത്യയുടെ വർതിക സിങ് ആദ്യ പത്തിൽ ഇടം നേടിയില്ല. യുഎസിലെ ജോർജിയയുടെ തലസ്ഥാനമായ അറ്റ്‌ലാന്റയിൽ ഞായറാഴ്ചയാണ് മിസി യൂണിവേഴ്സ് 2019നെ തെരഞ്ഞെടുത്തത്.2018ലെ മിസ് യൂണിവേഴ്‌സ് ഫിലിപ്പൈൻസിന്റെ കാട്രിയോന ഗ്രെയാണ് തുൻസിക്ക് വിശ്വ സുന്ദരി പട്ടം നൽകിയത്.

ദക്ഷിണ ആഫ്രിക്കയിലെ സോളയിൽ നിന്നുള്ള 26 കാരിയാണ് സോസിബിനി. ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരായ പോരാട്ടത്തിൽ സജീവമായ സോസിബിനി സാമൂഹ്യ മാദ്ധ്യമത്തിൽ വിവേചനത്തിനെിരെ കാംപെയ്‌നുകളും സംഘടിപ്പിച്ചിരുന്നു.

Read More >>