ഗ്വാട്ടിമാലയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനം: 25 മരണം

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ 25 മരണം.സ്‌ഫോടനത്തില്‍ 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്....

ഗ്വാട്ടിമാലയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനം: 25 മരണം

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ 25 മരണം.സ്‌ഫോടനത്തില്‍ 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അഗ്നിപര്‍വ്വതത്തിന് സമീപത്തുള്ള പ്രദേശത്ത് നിന്നും രണ്ടായിരം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള ആന്റ്വിഗ നഗരത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനും ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുന്നതിനുമായി ഗ്വാട്ടിമാല സൈന്യം പ്രദേശത്തെത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ രണ്ടാമത്തെ സ്‌ഫോടനമാണിത്.

Story by
Read More >>