ആഗോള ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും; കൊറോണ ഭീതിയില്‍ ലോകം

മരണസംഖ്യ ഉയരുന്നതും വൈറസ് വിവിധ രാജ്യങ്ങളിലേക്കും പടര്‍ന്നതുമാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ചൈനയില്‍ 17 പേരാണ് ഇതുവരെ മരിച്ചത്. 600ലധികം ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസിന്റെ ഉത്ഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരം അടച്ചിട്ടു. ലോകാരോഗ്യ സംഘടന അടിയന്തിര ഇന്ന് യോഗം വിളിച്ചിട്ടുണ്ട്.

ആഗോള ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും; കൊറോണ ഭീതിയില്‍ ലോകം

ബെയ്‍ജിങ്: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയിലാക്കുന്നു. മരണസംഖ്യ ഉയരുന്നതും വൈറസ് വിവിധ രാജ്യങ്ങളിലേക്കും പടര്‍ന്നതുമാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ചൈനയില്‍ 17 പേരാണ് ഇതുവരെ മരിച്ചത്. 600ലധികം ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസിന്റെ ഉത്ഭവകേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരം അടച്ചിട്ടു. ലോകാരോഗ്യ സംഘടന അടിയന്തിര ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്നറിയുന്നു.

600 ലേറെ ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2197 പേരാണ് വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരെയെല്ലാം ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റി. നിരീക്ഷണത്തിലായിരുന്ന 765 പേരെ വൈറസ് ബാധയില്ലെന്ന് കണ്ട് വിട്ടയച്ചതായി നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു. യു.എസ്, ജപ്പാന്‍, തായ്‍ലന്‍ഡ്, ഹോങ്കോങ്, മക്കാവു, ദക്ഷിണ കൊറിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ആരോഗ്യ അടിയന്തിരാവസ്ഥ മുമ്പും

ലോകാരോഗ്യ സംഘടന മുമ്പും അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണത്തിന് അന്താരാഷ്ട്രതലത്തിലുള്ള ഏകോപനം ആവശ്യമുള്ള, നിരവധി രാജ്യങ്ങളെ ബാധിക്കുന്ന രോഗങ്ങളുണ്ടാകുമ്പോഴാണ് ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാറുള്ളത്. കോംഗോയില്‍ ഇപ്പോഴും പടര്‍ന്നുകൊണ്ടിരിക്കുന്ന എബോള, 2016-ല്‍ അമേരിക്കയില്‍ വ്യാപിച്ച സിക വൈറസ്, 2014-ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പടര്‍ന്ന എബോള എന്നിവയാണ് മുമ്പ് ആഗോള ആരോഗ്യ പ്രശ്‍നമായി പ്രഖ്യാപിച്ചിട്ടുള്ളത്.

ഭയക്കണോ കൊറോണയെ ?

കൊറോണ വൈറസിന്റെ പുതിയ രൂപത്തെ ഭയക്കണമന്ന് തന്നെയാണ് ആരോഗ്യവിദഗ്‍ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കാരണം ഇതിന് വാക്സിനേഷനോ ചികിത്സയോ ഇല്ല. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഇത് പിന്നീട് ന്യൂമോണിയയാകും. ഈയൊരു അവസ്ഥയിലെത്തുമ്പോള്‍ മാത്രമേ പലരും ആശുപത്രികളിലെത്തുന്നത്. അതിനാലാണ് രോഗം മൂര്‍ഛിക്കുന്നതും മരണത്തേലിക്കെത്തുന്നതും. മരണസംഖ്യ ഉയരുമെന്നുതന്നെയാണ് ലോകം ഭയക്കുന്നത്.

അതീവ ജാഗ്രത ​

വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നതോടെ ലോകം അതീവ ജാഗ്രതിയില്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുമെന്ന് ചൈന സ്ഥിരീകരിച്ചതും ലോകത്തെ ഭീതിയിലാക്കുന്നു. വൈറസ്ബാധ പടരുന്നതിനാല്‍ വിമാനത്താവളങ്ങളിലെല്ലാം പരിശോധന കര്‍ശനമാക്കി. രോഗലക്ഷണമുണ്ടെന്ന് സംശയം തോന്നുവരെയെല്ലാം ക്വാറന്‍റൈന്‍ ചെയ്യുകയാണ്. രോഗമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിച്ച ശേഷമേ പുറത്തുവിടുകയുള്ളൂ. ചൈനയില്‍ നിന്ന് വരുന്ന യാത്രക്കാരെ എല്ലാ രാജ്യങ്ങളിലെയും വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

ചൈനയിൽ മരണം 17

വൈറസ് ബാധ സ്ഥിരീകരിച്ചത് 600 പേർക്ക്.നിരീക്ഷണത്തിൽ 2197 പേർ.വിട്ടയച്ചത് 765 പേരെ.

വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങൾ: യു.എസ്, ജപ്പാന്‍, തായ്‍ലന്‍ഡ്, ഹോങ്കോങ്, മക്കാവു, ദക്ഷിണ കൊറിയ, സൗദി അറേബ്യ

Next Story
Read More >>