പൗരത്വ ഭേദഗതി നിയമം എന്തിനെന്ന് മനസിലാകുന്നില്ല; അനാവശ്യമെന്നും ഷൈഖ് ഹസീന

ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഉന്നത തലയോഗത്തിനായി അബുദാബിയില്‍ എത്തിയതായിരുന്നു അവര്‍.

പൗരത്വ ഭേദഗതി നിയമം എന്തിനെന്ന് മനസിലാകുന്നില്ല; അനാവശ്യമെന്നും ഷൈഖ് ഹസീന

മോദി സർക്കാറിൻെറ വിവാദമായ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പ്രതികരണവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീന. പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ സർക്കാർ കൊണ്ടുവന്നത് എന്തിനെന്ന് മനസിലാകുന്നില്ല. നിയമം ആനാവശ്യമെന്നും ഹസീന പറഞ്ഞു. ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ഉന്നത തലയോഗത്തിനായി അബുദാബിയില്‍ എത്തിയതായിരുന്നു അവര്‍. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങൾ പീഡനത്തിന്‍റെ പേരിൽ രാജ്യവിടുന്നില്ല. ഇന്ത്യയിൽ നിന്ന് ആരും ബംഗ്ലാദേശിലേക്ക് കുടിയേറ്റം നടത്തുന്നുമില്ല. എന്നാൽ ഇന്ത്യയിലെ ജനങ്ങൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ഷൈഖ് ഹസീന പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് നേരത്തെ തന്നെ വ്യക്തിയിട്ടുണ്ട്. ഇന്ത്യയും ഇതേ നിലപാടാണ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിലെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വിശദീകരിച്ചിരുന്നുവെന്നും ഷൈഖ് ഹസീന പറഞ്ഞു.

പൗരത്വ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അത് ബം​ഗ്ലാദേശിനെ ബാധിക്കില്ലെന്നും നേരത്തെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മോമെനും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്ന് ആരും ബംഗ്ലാദേശിലേക്ക് കുടിയേറ്റം നടത്തുന്നില്ലെന്നതിനെ തള്ളുന്ന പ്രസ്താവനയായിരുന്നു അദ്ദേഹത്തിന്റേത്.

സാമ്പത്തിക കാരണങ്ങളാല്‍ ചില ഇന്ത്യന്‍ പൗരന്മാര്‍ ബംഗ്ലാദേശിലേക്ക് കുടിയറിയിട്ടുണ്ടെന്നും ഇവരെ തിരിച്ചയക്കുമെന്നുമായിരുന്നു അബ്ദുള്‍ മോമെൻ പ്രതികരിച്ചിരുന്നത്. ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരുടെ പട്ടികയിലുള്ളവരെ തിരികെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Next Story
Read More >>