'വാർത്തകളുടെ കൃത്യതക്ക് അച്ചടി മാദ്ധ്യമങ്ങൾ അനിവാര്യം'

മാറിയ കാലത്ത് മലയാളത്തിൽ ഒരു സമ്പൂർണ്ണ പ്രദോഷ പത്രത്തിന്റെ സാദ്ധ്യത സംഗമത്തിൽ പങ്കെടുത്തവർ വിലയിരുത്തി. തത്സമയം ചീഫ് സബ് എഡിറ്റർ ഷെരീഫ് സാഗർ പത്രത്തെ പരിചയപ്പെടുത്തി. ചീഫ് എഡിറ്റർ ടി.പി ചെറൂപ്പ മുഖ്യപ്രഭാഷണം നടത്തി.

വാർത്തകളുടെ കൃത്യതക്ക് അച്ചടി മാദ്ധ്യമങ്ങൾ അനിവാര്യം

ദമ്മാം: വായനയുടെയും അച്ചടി മാദ്ധ്യമങ്ങളുടെയും കാലം അസ്തമിച്ചു എന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ദമ്മാം അൽമുന ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പലുമായ കെ.പി മമ്മു മാസ്റ്റർ അഭിപ്രായപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വാർത്താ വിനിമയത്തിന് ഉപയോഗിക്കുന്നത് സാമൂഹിക മാദ്ധ്യമങ്ങളാണെങ്കിലും കൃത്യവും സത്യസന്ധവുമായ വാർത്തകൾ അറിയണമെങ്കിൽ ഇപ്പോഴും അച്ചടി മാദ്ധ്യമങ്ങളെ തന്നെ ആശ്രയിക്കണമെന്നും അദ്ദേഹം പറഞ്ഞു. തത്സമയം ദിനപത്രം ദമ്മാം അബീർ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തത്സമയം ജി.സി.സി കോ ഓർഡിനേറ്റർ നാസർ കാരന്തൂർ അദ്ധ്യക്ഷത വഹിച്ചു. തത്സമയം ദമ്മാം പ്രതിനിധി മാലിക് മഖ്ബൂൽ ആലുങ്ങൽ സ്വാഗതം പറഞ്ഞു.

മാറിയ കാലത്ത് മലയാളത്തിൽ ഒരു സമ്പൂർണ്ണ പ്രദോഷ പത്രത്തിന്റെ സാദ്ധ്യത സംഗമത്തിൽ പങ്കെടുത്തവർ വിലയിരുത്തി. തത്സമയം ചീഫ് സബ് എഡിറ്റർ ഷെരീഫ് സാഗർ പത്രത്തെ പരിചയപ്പെടുത്തി. ചീഫ് എഡിറ്റർ ടി.പി ചെറൂപ്പ മുഖ്യപ്രഭാഷണം നടത്തി.

ദമ്മാം നവോദയ രക്ഷാധികാരി ഇ.എം കബീർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ, ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി.എം നജീബ്, കെ.എം.സി.സി ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, ന്യൂ നാഷണൽ പബ്ലിഷേഴ്‌സ് ചെയർമാൻ ടി.പി.എം ഫസൽ, അബീർ മെഡിക്കൽ സെന്റർ ഓപ്പറേഷണൽ മാനേജർ നജ്മുന്നിസ വെങ്കിട്ട, ഒ.ഐ.സി.സി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ബിജു കല്ലുമല, അശ്‌റഫ് ആളത്ത്, സാജിദ് ആറാട്ടുപുഴ, അബ്ദുൽമജീദ് സിജി, അമീറലി കൊയിലാണ്ടി, റഷീദ് ഉമർ സിജി, അനസ് പട്ടാമ്പി, ഗായകൻ എം.എ ഗഫൂർ തുടങ്ങിയ പ്രമുഖ വ്യക്തികൾ സംബന്ധിച്ചു. നൗഷാദ് കുനിയിൽ നന്ദി പറഞ്ഞു.

Read More >>