ബീഹാറിലെ മസ്തിഷ്‌ക ജ്വരം: ആശുപത്രിയില്‍ കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് നേരെ പ്രതിഷേധം

കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രികളിലൊന്നായ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ സന്ദര്‍ശനം നടത്തുന്നതിനിടെ അഞ്ചു വയസുള്ള കുട്ടി മരിക്കുകയും കുട്ടിയുടെ ബന്ധുക്കള്‍ മന്ത്രിയ്‌ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു

ബീഹാറിലെ മസ്തിഷ്‌ക ജ്വരം: ആശുപത്രിയില്‍ കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് നേരെ പ്രതിഷേധം

ന്യൂഡല്‍ഹി: ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനെതിരെ കുട്ടികളുടെ ബന്ധുക്കളുടെ പ്രതിഷേധം. കഴിഞ്ഞ ഞായറാഴ്ച മാത്രം ഇവിടെ 20 കുട്ടികളാണ് മരിച്ചത്. ജൂണില്‍ അസുഖം കാണപ്പെട്ടതു മുതല്‍ ഇതുവരെ 93 കുട്ടികളാണ് ബിഹാറില്‍ മരണപ്പെട്ടത്. 250 ലേറെ കുട്ടികള്‍ മുസഫര്‍പൂരിലെ രണ്ട് ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലാണ്.

കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രികളിലൊന്നായ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ സന്ദര്‍ശനം നടത്തുന്നതിനിടെ അഞ്ചു വയസുള്ള കുട്ടി മരിക്കുകയും കുട്ടിയുടെ ബന്ധുക്കള്‍ മന്ത്രിയ്‌ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. മറ്റു കുട്ടികളുടെ രക്ഷിതാക്കളും മന്ത്രിയ്‌ക്കെതിരെ പ്രതിഷേധിച്ചു.

മുസഫര്‍പൂരില്‍ നിന്ന് പാറ്റ്‌നയിലേക്ക് മടങ്ങുന്നതിനിടയിലും മന്ത്രിയ്‌ക്കെതിരെ പ്രതിഷേധവും കരിങ്കൊടി കാണിക്കലുമുണ്ടായി. പ്രതിഷേധക്കാരെ ലാത്തി ഉപയോഗിച്ചാണ് പൊലീസ് സംസ്ഥാന പോലീസ് നേരിട്ടത്. ഹര്‍ഷ് വര്‍ധനൊപ്പം ആരോഗ്യ സഹമന്ത്രി അശ്വനി ചൗബെയും ബീഹാര്‍ ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെയും ഉണ്ടായിരുന്നു.

Read More >>