ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

നേരത്തെ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസുമായി ലോക്‌സഭ സീറ്റ് പങ്ക് വയ്ക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു

ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയയായ ഷീല ദീക്ഷിത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയിലെ ഏഴ് സീറ്റിലും കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുമെന്നും അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഷീലാ ദീക്ഷിത്, അജയ് മാക്കന്‍ തുടങ്ങിയവരുമായിട്ടായിരുന്നു രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയത്. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സഖ്യം വേണ്ടെന്ന തീരുമാനത്തിലെത്തിയത്.

നേരത്തെ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസുമായി ലോക്‌സഭ സീറ്റ് പങ്ക് വയ്ക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ സഖ്യത്തില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റായിരുന്നു ആവശ്യപ്പെട്ടത്. രണ്ട് സീറ്റ് നല്‍കാന്‍ എ.എ.പി തയാറായിരുന്നു. മൂന്ന് സീറ്റ് വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചു നിന്നതോടെ സഖ്യ സാധ്യത തള്ളിക്കൊണ്ട് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളില്‍ ആറിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.

Read More >>