ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലതും വ്യാജമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി

ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലതും വ്യാജമാണെന്നും പല സംഭവങ്ങളും കെട്ടിചമച്ചതാണെന്ന് നഖ് വി അഭിപ്രായപ്പെട്ടു

ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലതും വ്യാജമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലതും കെട്ടിച്ചമച്ചതാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി.ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പലതും വ്യാജമാണെന്നും പല സംഭവങ്ങളും കെട്ടിചമച്ചതാണെന്ന് നഖ് വി അഭിപ്രായപ്പെട്ടു. രാജ്യത്ത് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

'എന്തുകൊണ്ടാണ് നമ്മുടെ പൂര്‍വ്വികര്‍ പാകിസ്ഥാനിലേക്ക് പോകാത്തത്? ഇന്ത്യയെ സ്വന്തം രാജ്യമായി അവര്‍ കണക്കാക്കി. അപ്പോള്‍ അവര്‍ ശിക്ഷിക്കപ്പെടും, അവര്‍ ഇതെല്ലാം സഹിക്കേണ്ടിവരും'- എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

മുസ്ലീങ്ങള്‍ക്ക് രാജ്യത്ത് മാന്യമായ ജീവിതം നയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ഉത്തര്‍പ്രദേശിലെ റാംപൂരില്‍ നിന്നുള്ള എം.പിയായ ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. '1947 മുതല്‍ അപമാനിതരായാണ് ഇവിടെ ജീവിക്കുന്നതെന്നും അതില്‍ തങ്ങള്‍ വളരെ ലജ്ജിക്കുന്നുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Next Story
Read More >>