മുഖ്യമന്ത്രി പിണറായിയെ കാണാന്‍ 'മുഖ്യമന്ത്രി' മമ്മൂട്ടിയെത്തി

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന 'വണ്‍' സിനിമയിടെ ഷൂട്ടിങ് പുരോഗമിക്കവെയാണ്‌ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ മമ്മൂട്ടിയെത്തിയത്‌

മുഖ്യമന്ത്രി പിണറായിയെ കാണാന്‍

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന 'വണ്‍' സിനിമയിടെ ഷൂട്ടിങ് പുരോഗമിക്കവെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ മമ്മൂട്ടിയെത്തി. ഇന്ന് രാവിലെയാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സൗഹൃദ സന്ദര്‍ശത്തിനെത്തിയത്.''ശ്രീ മമ്മൂട്ടി ഓഫീസില്‍ വന്ന് കണ്ടു. ഒരു സിനിമാ ചിത്രീകരണത്തിനിടെ സമയം കണ്ടെത്തിയായിരുന്നു സൗഹൃദ സന്ദര്‍ശനം'' എന്ന കുറിപ്പോടുകൂടി പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.

'വണ്‍' സംവിധാനം ചെയ്യുന്നത് 'ചിറകൊടിഞ്ഞ കിനാവുകള്‍' ഒരുക്കിയ സന്തോഷ് വിശ്വനാഥാണ്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയാണ്.കടയ്ക്കല്‍ ചന്ദ്രനെന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, ഗായത്രി അരുണ്‍ തുടങ്ങിയവര്‍ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആര്‍. വൈദി സോമസുന്ദരമാണ്,ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറാണ്.

Next Story
Read More >>