നുസ്രത്ത് ജഹാന്റെ പ്രചാരണത്തിന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല; മോദിയുടെ വികസനത്തിന് വോട്ട്

ലീഗില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ട് ആരും വിളിച്ചിട്ടില്ല. അവര്‍ക്കറിയാം ഞാന്‍ പിന്മാറില്ലെന്ന്. എന്നാല്‍ മത്സരത്തിന് നിന്ന് പിന്മാറെണമെന്നഭ്യര്‍ത്ഥിച്ച് മണ്ഡലത്തിലെ എം.പിയടക്കമുള്ള യു.ഡിഎഫിന്റെ അഖിലേന്ത്യ നേതാക്കള്‍ വരെ തന്നെ വിളിച്ചു. അവര്‍ സുഹൃത്തുക്കളായതുകൊണ്ട് പേര് പറയുന്നില്ല. - നുസ്രത്ത് പറഞ്ഞു.

നുസ്രത്ത് ജഹാന്റെ പ്രചാരണത്തിന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല; മോദിയുടെ വികസനത്തിന് വോട്ട്

കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നുസ്രത്ത് ജഹാന്റെ പ്രചാരണത്തിന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം അവസാനഘട്ടത്തിലെത്തിയിരിക്കെയാണ് നുസ്രത്ത് ജഹാനു പിന്തുണയുമായി കേന്ദ്രമന്ത്രിയെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനം പറഞ്ഞാണ് കേന്ദ്രമന്ത്രി വോട്ടഭ്യര്‍ത്ഥിച്ചത്. 30 കോടി ഗ്യാസ് കണക്ഷന്‍ വിതരണം. പ്രധാനമന്ത്രിയുടെ ആവാസ് യോജനയിലൂടെ കോടിക്കണക്കിന് ആളുകള്‍ വീട് ലഭിച്ചു. തുടങ്ങിയ നിരവധി കാര്യങ്ങള്‍ കേന്ദ്രമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ എടുത്ത് പറഞ്ഞു.

അതേസമയം, തന്റെ കഴിവ് കണ്ടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിന്തുയുമായെത്തിയെന്നതാണ് നുസ്രത്ത് ജഹാന്റെ വിശദീകരണം. പ്രളയകാലത്ത് ഏവിയേഷന്‍ രംഗത്ത് താന്‍ ചെയ്ത പ്രവൃത്തികള്‍ കണ്ട് എം.പിയായാല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് കണ്ടായിരിക്കാം എന്‍.ഡി.എയെ പിന്തുണക്കാതെ റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ തന്നെ പിന്തുണയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ 17 വര്‍ഷമായി തനിക്ക് പരിചയമുള്ളയാളാണ് അത്തേവാല. കിങ് ഫിഷന്‍ എയര്‍ലൈന്‍സിന്റെ സൗത്ത് ഇന്ത്യ കൊമേഴ്സ്യല്‍ ഹെഡായിരുന്നു താനെന്നും അതിനാല്‍ പല മന്ത്രിമാരേയും തനിക്ക് പരിചയമുണ്ട്. രാഷ്ട്രീയത്തിനുപരി മാനുഷിക പരിഗണന കാണിക്കുന്നവരുമായി സഹകരിക്കുകയെന്നതാണ് തന്റെ രീതിയെന്നും ജെ.ഡി.യുവും യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 54 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ലീഗില്‍ തനിക്ക് അംഗത്വമില്ല. ലീഗില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ട് ആരും വിളിച്ചിട്ടില്ല. അവര്‍ക്കറിയാം പിന്മാറില്ലെന്ന്. എന്നാല്‍ മത്സരത്തിന് നിന്ന് പിന്മാറെണമെന്നഭ്യര്‍ത്ഥിച്ച് മണ്ഡലത്തിലെ എം.പിയടക്കമുള്ള യു.ഡിഎഫിന്റെ അഖിലേന്ത്യ നേതാക്കള്‍ വരെ തന്നെ വിളിച്ചു. അവര്‍ സുഹൃത്തുക്കളായതുകൊണ്ട് പേര് പറയുന്നില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്തുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പിന്മാറാന്‍ ഉദ്ദേശമില്ലെന്നും കൂടെ ആയിരങ്ങളല്ല ലക്ഷകണക്കിന് ജനങ്ങളുണ്ടെന്നും നുസ്രത്ത് വ്യക്തമാക്കി.

Read More >>