സ്​കൂൾ വിദ്യാഭ്യാസ ഘടനയിൽ മാറ്റത്തിന്​ ശുപാര്‍ശ ചെയ്ത് വിദ​ഗ്ധ സമിതി റിപ്പോർട്ട്

പൊതുവിദ്യാഭ്യാസ ഡയറക്​ടറേറ്റ്​, ഹയർ സെക്കൻഡറി ഡയറക്​ടറേറ്റ്​, വൊ​ക്കേഷനൽ ഹയർസെക്കൻഡറി ഡയറക്​ടറേറ്റ്​ എന്നിവ ലയിപ്പിച്ച് ഡയറക്​​ടറേറ്റ്​ ഓഫ്​ സ്​കൂൾ എജ്യുക്കേഷൻ എന്ന പുതിയ ഡയറക്​ടറേറ്റ് രൂപീകരിക്കാനും നിർദേശമുണ്ട്

സ്​കൂൾ വിദ്യാഭ്യാസ ഘടനയിൽ മാറ്റത്തിന്​ ശുപാര്‍ശ ചെയ്ത് വിദ​ഗ്ധ സമിതി റിപ്പോർട്ട്

സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് ശുപാര്‍ശ ചെയ്ത് വിദ​ഗ്ധ സമിതി റിപ്പോർട്ട്. നിലവിലുള്ള മൂന്ന്​ ഡയറക്​ടറേറ്റുകൾ ലയിപ്പിച്ച്​ ഒറ്റ ഡയറക്​ടറേറ്റാക്കാൻ എസ്​.സി.ഇ.ആർ.ടി മുൻ ഡയറക്​ടർ ഡോ. എം.എ ഖാദർ അധ്യക്ഷനായ സമിതി സർക്കാറിനോട് ശുപാര്‍ശ ചെയ്​തു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ഘടന മാറ്റണമെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

പൊതുവിദ്യാഭ്യാസ ഡയറക്​ടറേറ്റ്​, ഹയർ സെക്കൻഡറി ഡയറക്​ടറേറ്റ്​, വൊ​ക്കേഷനൽ ഹയർസെക്കൻഡറി ഡയറക്​ടറേറ്റ്​ എന്നിവ ലയിപ്പിച്ച് ഡയറക്​​ടറേറ്റ്​ ഓഫ്​ സ്​കൂൾ എജ്യുക്കേഷൻ എന്ന പുതിയ ഡയറക്​ടറേറ്റ് രൂപീകരിക്കാനാണ് നിർദേശം.

ഒന്ന് മുതല്‍ ഏഴ് വരെ ഒറ്റ സ്ട്രീമും ശേഷം എട്ട് മുതല്‍ പന്ത്രണ്ട് വരെ മറ്റൊരു സ്ട്രീമും ആക്കണമെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു ശുപാര്‍ശ. ഒന്ന് മുതല്‍ എട്ട് വരെയുള്ള അധ്യാപകരുടെ യോഗ്യത ബി.എഡും ബിരുദവുമായിരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള അധ്യാപകരുടെ യോഗ്യത പി.ജിയും ബി.എഡും ആയിരിക്കണമെന്നും ശുപാര്‍ശയിലുണ്ട്. ഇതിൽ പ്രൈമറി അധ്യാപക യോഗ്യതയിലെ മാറ്റത്തിന്​ പത്ത്​ വർഷത്തെ സാവകാശവും നിർദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്.

Read More >>