എബോള: കോംഗോയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
| Updated On: 18 July 2019 3:12 AM GMT | Location :
രോഗത്തിന്റെ വ്യാപനം തടയുന്നതിന് വേണ്ടിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കിന്‍സ്ഹാസ: കോംഗോയില്‍ ആരോഗ്യ അടിയന്തരാവസ്ഥ യു.എന്‍ പ്രഖ്യാപിച്ചു.കോംഗോയിലുള്ള ഗോമ നഗരത്തില്‍ എബോള സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യു.എന്നിന്റെ പ്രഖ്യാപനം.രോഗം ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു.
വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് ജനീവയില്‍ വിളിച്ച അടിയന്തര മീറ്റിങിനു ശേഷമാണ് കോംഗോയില്‍ ആരോഗ്യ അടിയന്തരാവസ്ഥ യു.എന്‍ പ്രഖ്യാപിച്ചത്. രോഗത്തിന്റെ വ്യാപനം തടയുന്നതിന് വേണ്ടിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കോംഗോയില്‍ 1,600 ലധികം പേരാണ് ഇതുവരെ എബോള ബാധിച്ച് മരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാജ്യത്ത് വീണ്ടും എബോള സ്ഥിരീകരിക്കുകയായിരുന്നു