മത്സരങ്ങള്‍ ആവോളം; ആവശ്യത്തിന് അമ്പയര്‍മാരില്ല, സൗകര്യങ്ങളും

ആഭ്യന്തര മത്സരങ്ങളില്‍ പലതും സമയത്തിനു നടക്കുന്നില്ല, സംസ്ഥാനങ്ങള്‍ മത്സരങ്ങള്‍ക്ക് ആദിത്യം വഹിക്കാന്‍ തയ്യാറാവാത്തതാണ് പ്രധാന പ്രശ്‌നം. ഒന്നാമതായി, മത്സരങ്ങള്‍ ടെലിവിഷന്‍ ചാനലുകളൊന്നും സംപ്രേഷണം ചെയ്യാന്‍ ഒരുക്കമല്ല. വരുമാനത്തിന് മുഖ്യ മാര്‍ഗ്ഗമായിരുന്നു ഇത്. അതെപോലെ ഗ്യാലറികളിലേക്കും ആളുകളെത്തുന്നില്ല. ഇതോടെ പരസ്യ വരുമാനങ്ങളും കുറഞ്ഞു.

മത്സരങ്ങള്‍ ആവോളം; ആവശ്യത്തിന് അമ്പയര്‍മാരില്ല, സൗകര്യങ്ങളും

2018-19 കാലയളവില്‍ 2000ത്തോളം മത്സരങ്ങള്‍ നടക്കുന്നതായി ബിസിസിഐ. എന്നാല്‍ ഇതിനുമാത്രമുള്ള സൗകര്യങ്ങള്‍ ബിസിസിഐക്കുണ്ടോയെന്ന ചോദ്യത്തിനുത്തരം തേടുത്തവര്‍ക്ക് ഉത്തരം പെട്ടെന്നു കിട്ടുകയും ചെയ്യും. ഇല്ല, ഇക്കാലയളവിനിടയില്‍ അസൗകര്യങ്ങള്‍ കാരണം മാറ്റി വെച്ച മത്സരങ്ങളുടെ കണക്കുകളാണ് ഇതിന് ആധാരം. അമ്പയര്‍മാര്‍ ഇല്ലാതെ മാറ്റി വെച്ച മത്സരങ്ങള്‍ നിരവധിയാണ്.

ആഭ്യന്തര മത്സരങ്ങളില്‍ പലതും സമയത്തിനു നടക്കുന്നില്ല, സംസ്ഥാനങ്ങള്‍ മത്സരങ്ങള്‍ക്ക് ആദിത്യം വഹിക്കാന്‍ തയ്യാറാവാത്തതാണ് പ്രധാന പ്രശ്‌നം. ഒന്നാമതായി, മത്സരങ്ങള്‍ ടെലിവിഷന്‍ ചാനലുകളൊന്നും സംപ്രേഷണം ചെയ്യാന്‍ ഒരുക്കമല്ല. വരുമാനത്തിന് മുഖ്യ മാര്‍ഗ്ഗമായിരുന്നു ഇത്. അതെപോലെ ഗ്യാലറികളിലേക്കും ആളുകളെത്തുന്നില്ല. ഇതോടെ പരസ്യ വരുമാനങ്ങളും കുറഞ്ഞു.

അമ്പയര്‍മാരുടെ ലഭ്യതക്കുറവുകൊണ്ടും മറ്റ് അസൗകര്യങ്ങള്‍ കൊണ്ടും മത്സരങ്ങള്‍ പലതും സമയത്തിനു നടക്കുന്നില്ലെന്നതിനു ഉദാഹരണമാണ്, കൂച്ച് ബിഹാര്‍ ടൂര്‍ണമെന്റിലെ മാറ്റങ്ങള്‍. ടൂര്‍ണമെന്റിലെ മുന്നാം വട്ട മത്സരങ്ങളില്‍ നിട്ടി വെച്ചു. ഡിസംബര്‍ 17 മുതല്‍ 20 വരെ നടത്താനിരുന്നു മത്സരം ജനുവരി 21 മുതല്‍24 ലേക്ക് മാറ്റി. ടൂര്‍ണമെന്റില്‍ വെറെയും മാറ്റങ്ങള്‍ ഉണ്ട്.

അമ്പയര്‍മാരുടെ കുറവിനു പുറമെ ആവശ്യ സമയത്ത് ഗ്രൗണ്ടുകള്‍ ഇല്ലാത്തതും പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഏതായാലും കാര്യങ്ങള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ വലിയ അപകടത്തിലേക്കാണ് പോകുകയെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ നല്‍കുന്നു.

Read More >>