മോദിജി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് എങ്ങനെയെന്ന് ട്രെയിലര്‍ കാണിക്കുന്നില്ല; പിഎം നരേന്ദ്ര മോദി'യെ ട്രോളി സിദ്ധാര്‍ത്ഥ്

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്ക് യാതൊരു പങ്കുമില്ലെന്ന വസ്തുത ഉയര്‍ത്തിക്കാട്ടിയാണ് സിദ്ധാര്‍ത്ഥ് ചിത്രത്തിനെതിരെ രംഗത്ത് എത്തിയത്

മോദിജി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് എങ്ങനെയെന്ന്  ട്രെയിലര്‍ കാണിക്കുന്നില്ല; പിഎം നരേന്ദ്ര മോദിയെ ട്രോളി സിദ്ധാര്‍ത്ഥ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന 'പിഎം നരേന്ദ്ര മോദി' സിനിമയുടെ ട്രെയിലറിനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ചിത്രത്തിലൂടെ മോദിയും സംഘ്പരിവാറും ചരിത്രത്തെ വളച്ചൊടിക്കുന്നു എന്നാണ് സിദ്ധാര്‍ത്ഥ് ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടിയത്. വിവേക് ഒബ്റോയ് നായകനാകുന്ന പി.എം നരേന്ദ്രമോദി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്ക് യാതൊരു പങ്കുമില്ലെന്ന വസ്തുത ഉയര്‍ത്തിക്കാട്ടിയാണ് സിദ്ധാര്‍ത്ഥ് ചിത്രത്തിനെതിരെ രംഗത്ത് എത്തിയത്.

' ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒറ്റക്കൈ കൊണ്ട് തൂത്തെറിഞ്ഞ മോദിജി ഇന്ത്യയ്ക്ക് എങ്ങനെയാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പി.എം നരേന്ദ്രമോദിയുടെ ട്രെയിലര്‍ കാണിക്കുന്നില്ല. ഇത് സിക്കുലര്‍, ലിബ്ടാര്‍ഡ്, കമ്മി, നക്സലുകളുടെയും അതുപോലെതന്നെ നെഹ്റുവിന്റെയും വിലകുറഞ്ഞ തന്ത്രമാണെന്നു തോന്നുന്നു' എന്നാണ് സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചത്.


Next Story
Read More >>