ഡോര്‍മാറ്റില്‍ ഹിന്ദു ദൈവങ്ങള്‍; ആമസോണിനെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയിന്‍

ആയിരക്കണക്കിന് ട്വിറ്റര്‍ ഉപയോക്താക്കളാണ് ആമസോണ്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് കാെണ്ട് ക്യാമ്പയിനില്‍ പങ്കെടുക്കുന്നത്. ചിലര്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജിനേയും ട്വിറ്ററില്‍ ടാഗ് ചെയ്യുന്നുണ്ട്

ഡോര്‍മാറ്റില്‍ ഹിന്ദു ദൈവങ്ങള്‍; ആമസോണിനെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയിന്‍

ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഡോർമാറ്റുകളും ഷൂവും ടേയ് ലറ്റ് സീറ്റ് കവറും വില്പനയ്ക്ക് വെച്ചതിന് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റായ ആമസോണിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. ബോയിക്കോട്ട് ആമസോണ്‍ എന്ന ഹാഷ്ടാഗിലാണ് ആമസോണിനെതിരെ സോഷ്യല്‍മീഡിയയില്‍ ക്യാമ്പയിന്‍ നടക്കുന്നത്.

ആയിരക്കണക്കിന് ട്വിറ്റര്‍ ഉപയോക്താക്കളാണ് ആമസോണ്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് കാെണ്ട് ക്യാമ്പയിനില്‍ പങ്കെടുക്കുന്നത്. ചിലര്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജിനേയും ട്വിറ്ററില്‍ ടാഗ് ചെയ്യുന്നുണ്ട്. ആമസോണിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധം.അതേസമയം ആമസോണ്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. 2017ല്‍ ഒരു യു.എസ് കമ്പനി ഇന്ത്യന്‍ പതാകയെ പോലെയുള്ള ചിത്രം ആലേഖനം ചെയ്ത ചവിട്ടികള്‍ ആമസോണില്‍ വില്‍പനയ്ക്കു വെച്ചത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അന്ന് സുഷമ സ്വരാജ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ആമസോണില്‍ നിന്ന് പിന്‍വലിച്ചില്ലെങ്കില്‍ ആമസോണ്‍ ജീവനക്കാരുടെ വീസ റദ്ദാക്കുമെന്ന് സുഷമ സ്വരാജ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആമസോണ്‍ മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് അന്ന് ബോയ്‌ക്കോട്ട് ക്യാമ്പയിന്‍ അവസാനിച്ചത്.