മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കില്ല

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ല. ശബരിമലയിലെ നിരോധനാജ്ഞ, പൊലീസ് നിയ...

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കില്ല

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ല. ശബരിമലയിലെ നിരോധനാജ്ഞ, പൊലീസ് നിയന്ത്രണം, എന്നിവയിലെല്ലാം എന്‍.എസ്.എസിന് എതിര്‍പ്പുണ്ടായിരുന്നു. അതേസമയം, ഇന്നു ചേരാനിരിക്കുന്ന കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം തീരുമാനം അറിയിക്കാമെന്നാണ് എസ്എന്‍ഡിപി നിലപാട്.

നവോത്ഥാനപാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നാണ് സര്‍ക്കാര്‍ ഇന്നത്തെ യോഗത്തില്‍ സംഘടനാ നേതാക്കളെ അറിയിക്കും. അതിു വേണ്ടിയാണ് ഇന്നത്തെ യോഗമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

അതിനിടെ സന്നിധാനത്ത് ഇന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ അവലോകന യോഗം നടക്കും. അതിനു മുന്നോടിയായി തന്ത്രി കണ്ഠര് രാജീവരുമായി മന്ത്രി രാവിലെ ചര്‍ച്ച നടത്തി.

Read More >>