മലയാളി യുവാവ് അൽഖർജ്ജിൽ വാഹന അപകടത്തിൽ മരിച്ചു

റോബിൻെറ ഭാര്യ ഇന്നലെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയിരുന്നു.

മലയാളി യുവാവ് അൽഖർജ്ജിൽ വാഹന അപകടത്തിൽ മരിച്ചു

റിയാദ്: അൽഖർജ്ജിൽ വാഹന അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസർകോഡ് ചിറ്റാരിക്കൽ സ്വദേശി റോബിൻ സെബാസ്റ്റിൻ(36) ആണ് മരിച്ചത്​. അൽമറായി കമ്പനിയുടെ സബ് കോണ്ടാക്ട് കമ്പനിയായ ഹാദി നാസർ കമ്പനിയിലെ സെക്രട്ടറിയായിരുന്നു റോബിൻ.

ഇദ്ദേഹം സഞ്ചരിച്ചിരുന്ന പിക്ക് അപ്പ് വാൻ ടയർ പൊട്ടി മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം. റോബിൻെറ ഭാര്യ ഇന്നലെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയിരുന്നു. മൃതദേഹം കിങ്‌ഖാലിദ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ അനു കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്‌സാണ്.

Read More >>