വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

കണ്ണൂര്‍: അരുണാചലില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച എന്‍.കെ. ഷെരിന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. കണ്ണൂര്‍ അഞ്ചരക്കണ്ടി കുഴിമ്പാലോട് മെട്ടയിലെ വീട്ടിലെത്തിയാണ് കുടുംബാംഗങ്ങളെ മുഖ്യമന്ത്രി കണ്ടത്. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അസമില്‍ നിന്ന് അരുണാചല്‍ പ്രദേശിലേക്ക് പറക്കുന്നതിനിടയില്‍ കാണാതായ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിലുണ്ടായിരുന്ന മൂന്നു മലയാളികള്‍ അടക്കം 13 പേര്‍ മരിച്ചതായി സൈന്യം അറിയിച്ചിരുന്നു. ഒരാഴ്ചയിലേറെയായുള്ള തിരച്ചിലിനൊടുവലാണ് വിമാനവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയിരുന്നത്. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി ഷെരിന്റെ മൃതദേഹം അടുത്ത ദിവസം തന്നെ നാട്ടിലെത്തുമെന്നാണ് സൂചന. തൃശൂര്‍ സ്വദേശി വിനോദ്, കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് കുമാര്‍ എന്നിവരാണ് മരിച്ച മറ്റു രണ്ട് മലയാളി സൈനികര്‍.

Read More >>