നിയമസഭയുടെ 15ാം സമ്മേളനം നാളെ തുടങ്ങും

നാളെ മുതല്‍ ജൂലൈ ആദ്യ ആഴ്ചവരെയാണ് സഭ സമ്മേളിക്കുക.

നിയമസഭയുടെ 15ാം സമ്മേളനം നാളെ തുടങ്ങും

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ പതിനഞ്ചാം സമ്മേളനം നാളെ തുടങ്ങും. നാളെ മുതല്‍ ജൂലൈ ആദ്യ ആഴ്ചവരെയാണ് സഭ സമ്മേളിക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച തങ്ങളുടെ വന്‍ വിജയം സര്‍ക്കാരിനെതിരായ വികാരമാണെന്ന് സ്ഥാപിക്കാനായിരിക്കും പ്രതിപക്ഷം സഭയില്‍ ശ്രമിക്കുക. ജനവികാരം കണക്കിലെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യം പ്രതിപക്ഷം ശക്തമാക്കാനും സാദ്ധായതയുണ്ട്.

പ്രളയവുമായി ബന്ധപ്പെട്ട അമിക്യസ് ക്യൂറി റിപ്പോര്‍ട്ട്, കിഫ്ബി മസാല ബോണ്ട്, പെരിയ കൊലപാതകം തുടങ്ങി വിഷയങ്ങള്‍ ഭരണപക്ഷത്തിനെതിരായി പ്രതിപക്ഷം ഉന്നയിക്കും. പ്രതിപക്ഷത്തെ നേരിടാനുള്ള തയ്യാറെടുപ്പോടെയായിരിക്കും ഭരണപക്ഷം സഭയില്‍ വരിക.

Read More >>