അമരത്ത് ആം ആദ്മിയുടെ ആദ്യ വിദ്യാര്‍ത്ഥി യൂണിയന്‍ ; ഉല്‍ഘാടനത്തിന് ആപ്പ് എം.എല്‍.എ

ഈ വര്‍ഷം നടന്ന യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് സി.വൈ.എസ്.എസ കോളേജില്‍ മത്സരിക്കുകയും ചരിത്ര വിജയം നേടുകയും ചെയ്തത്. യൂണിയന്‍ തലപ്പത്ത് ആപ്പിന്റെ വിദ്യാര്‍ത്ഥി വിഭാഗം സംസ്ഥാനത്ത് തന്നെ ആദ്യമായാണ് എത്തുന്നത്.

അമരത്ത് ആം ആദ്മിയുടെ ആദ്യ വിദ്യാര്‍ത്ഥി യൂണിയന്‍ ; ഉല്‍ഘാടനത്തിന് ആപ്പ് എം.എല്‍.എ

കോഴിക്കോട്: ആം ആദ്മിയുടെ ചൂല്‍ വിപ്ലവത്തിന് നാദാപുരത്തും കൊടിയേറ്റം. ആം ആദ്മിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സി.വൈ.എസ്.എസ് നേതൃത്വം നല്‍കുന്ന കോളേജ് യൂനിയന്‍ ഉല്‍ഘാടനം നാദാപുരം ദാറുല്‍ ഹുദാ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ആപ്പ് എം.എല്‍.എ നിര്‍വ്വഹിച്ചു. ആപ്പിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ കേരളത്തിലെ പ്രഥമ യൂണിയനാണ് ദാറുല്‍ഹുദായിലേത്. യൂണിയന്‍ ഉല്‍ഘാടനവും സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പ്രഖ്യാപനവും ഡല്‍ഹിയിലെ ജംഗ്പുരയില്‍ നിന്നുള്ള എം.എല്‍.എ പ്രവീണ്‍കുമാര്‍ ദേശ്മുഖാണ് നിര്‍വ്വഹിച്ചത്.

ഈ വര്‍ഷം നടന്ന യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിലാണ് സി.വൈ.എസ്.എസ കോളേജില്‍ മത്സരിക്കുകയും ചരിത്ര വിജയം നേടുകയും ചെയ്തത്. യൂണിയന്‍ തലപ്പത്ത് ആപ്പിന്റെ വിദ്യാര്‍ത്ഥി വിഭാഗം സംസ്ഥാനത്ത് തന്നെ ആദ്യമായാണ് എത്തുന്നത്. മറ്റ് കോളേജുകളില്‍ മത്സരിക്കാറുണ്ടെങ്കിലും യൂണിയന്‍ എവിടെയും ലഭിച്ചിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ ഈ കോളേജിലെ യൂണിയന്റെ ഭരണം എം.എസ്.എഫ് നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു. അവരെ പരാജയപ്പെടുത്തിയാണ് ഇവിടെ സി.വൈ.എസ്.എസ് യൂണിയന്‍ തലപ്പത്തെത്തുന്നത്. യു.യു.സി ഉള്‍പ്പടെ പ്രധാനപ്പെട്ട ഒന്‍പത് സീറ്റുകളില്‍ സി.വൈ.എസ്.എസ മിന്നുന്ന വിജയമാണ് നേടിയത്. ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു ആയിരുന്നു പ്രധാന എതിരാളി.


കെ.പി അജ്മല്‍ (ചെയര്‍മാന്‍) വി.പി മര്‍സൂന (വൈസ് ചെയര്‍മാന്‍) സി.പി മുഹമ്മദ് (സെക്രട്ടറി) പി.കെ ഹൈഫു ഷെറിന്‍ (ജോയിന്റ് സെക്രട്ടറി), ടി.കെ അബ്ദു മനാഫ് (യു.യു.സി), കെ മുഹ്സിന (സെക്രട്ടറി ഫൈന്‍ ആര്‍ട്സ്) പി.പി സാബിത്ത് റഊഫ് (സ്റ്റുഡന്റ് എഡിറ്റര്‍) മുഹമ്മദ് സഫ്നാസ് (ജനറല്‍ ക്യാപ്റ്റന്‍) ജവാദ് വാസില്‍ ജാഫര്‍ (ബികോം പ്രതിനിധി) എന്നിവരാണ് വിവിധ സീറ്റുകളില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഏഴുവര്‍ഷം മുമ്പായിരുന്നു സ്വകാര്യ കോളേജായ ദാറുല്‍ ഹുദാ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് നാദാപുരത്ത് സ്ഥാപിക്കുന്നത്.

Read More >>