കോലിയുടെ പോരാട്ടം, ധോണിയുടെ ഫിനിഷിങ്, ഇന്ത്യയ്ക്ക് വിജയം

കോലിക്ക് പുറമെ ശിഖര്‍ ധവാന്‍ (32), രോഹിത് ശര്‍മ (43), അമ്പാടി റായുഡു (24) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക നഷ്ടമായത്. ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, മാര്‍കസ് സ്റ്റോയ്‌നിസ്, ഗ്ലെന്‍ മാക്സ്വെല്‍, റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. കോലിയുടെ 39ാം ഏകദിന സെഞ്ചുറിയാണിത്.

കോലിയുടെ പോരാട്ടം, ധോണിയുടെ ഫിനിഷിങ്, ഇന്ത്യയ്ക്ക് വിജയം

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദനിത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 299 റണ്‍സ് നാല് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസീസിനൊപ്പമെത്താന്‍ ഇന്ത്യയ്ക്കായി . സിഡ്‌നിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്കായിരുന്നു വിജയം.

ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറി (131) കരുത്തില്‍ 298 റണ്‍സാണ് ഓസീസ് ഇന്ത്യയ്ക്ക് മുന്നിൽ വച്ചത്. എന്നാല്‍ വിരാട് കോലിയുടെ സെഞ്ചുറിയിലൂടെ (112 പന്തില്‍ 104) ഇന്ത്യ തിരിച്ചടിച്ചു. കോലിയുടെ സെഞ്ചുറിക്കൊപ്പം അവസാന നിമിഷങ്ങളിൽ ധോണിയുടെ ഇന്നിം​ഗ്സും നിർണായകമായി. 54 പന്തില്‍ 55 റൺസാണ് ധോണി നേടിയത്. സെഞ്ചുറി നേടിയതിന് പിന്നാലെ കോലി പുറത്തായതെങ്കിലും ധോണിയും 25 റൺസെടുത്ത ദിനേശ് കാർത്തിക്കും ചോർന്നാണ് അവസാന ഓവറിൽ വിജയം കൊണ്ടുവന്നത്. കോലിക്ക് പുറമെ ശിഖര്‍ ധവാന്‍ (32), രോഹിത് ശര്‍മ (43), അമ്പാടി റായുഡു (24) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക നഷ്ടമായത്. ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, മാര്‍കസ് സ്റ്റോയ്‌നിസ്, ഗ്ലെന്‍ മാക്സ്വെല്‍, റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. കോലിയുടെ 39ാം ഏകദിന സെഞ്ചുറിയാണിത്.

നേരത്തെ, ഷോണ്‍ മാര്‍ഷിന്റെ (123 പന്തില്‍ 131) സെഞ്ചുറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ വേഗത്തിലുള്ള ബാറ്റിങ്ങും ഓസീസിന്റെ ഇന്നിങ്‌സില്‍ നിര്‍ണായകമായി. 123 പന്തില്‍ 11 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്ന മാര്‍ഷിന്റെ ഇന്നിങ്‌സ്. സ്റ്റോയിനിസിനൊപ്പം 55 റണ്‍സും മാക്‌സ്വെല്ലിനൊപ്പം 94 റണ്‍സും മാര്‍ഷ് കൂട്ടിച്ചേര്‍ത്തു. ഏകദിന കരിയറില്‍ മാര്‍ഷിന്റെ ഏഴാം സെഞ്ചുറിയാണിത്. 37 പന്തില്‍ ഒരു സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു മാക്‌സവെല്ലിന്റ ഇന്നിങ്‌സ്.

Read More >>