അന്റോണിയോ ജെര്‍മ്മന്‍ ഗോകുലം വിട്ടു

ഒരു ഫുട്‌ബോളര്‍ക്ക് സന്തോഷം ആവശ്യമാണ്, ഇതുണ്ടെങ്കിലെ മികച്ച പ്രകടനം നടത്താന്‍ സാധിക്കുകയുള്ളൂ. ഇവിടെ ഞാന്‍ സന്തോഷവാനല്ല, ചിലകാര്യങ്ങളില്‍ ഒത്തുപോകാന്‍ സാധിക്കുന്നില്ല. അതിനാല്‍ തന്നെ ടീം വിടാന്‍ തീരുമാനിക്കുന്നു. ജെര്‍മ്മന്‍ ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പില്‍ പറയുന്നു. ആരാധകര്‍ക്ക് നന്ദി പറഞ്ഞ ജെര്‍മ്മന്‍ ടീമിന് ഭാവിയില്‍ എല്ലാ ആശംസകളും നല്‍കുന്നുണ്ട്.

അന്റോണിയോ ജെര്‍മ്മന്‍ ഗോകുലം വിട്ടു

കോഴിക്കോട്: ഐ ലീഗില്‍ കുതിപ്പ് തുടരുന്ന ഗോകുലം കേരളാ എഫ്.സിയുടെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ അന്റോണിയോ ജെര്‍മ്മന്‍ ടീം വിട്ടു. ചില കാര്യങ്ങളില്‍ ഒത്തു പോകാന്‍ സാധിക്കാത്തതിനാലാണ് കരാര്‍ അവസാനിപ്പിക്കുന്നതെന്ന് ജെര്‍മ്മന്‍ വ്യക്തമാക്കി.

ഒരു ഫുട്‌ബോളര്‍ക്ക് സന്തോഷം ആവശ്യമാണ്, ഇതുണ്ടെങ്കിലെ മികച്ച പ്രകടനം നടത്താന്‍ സാധിക്കുകയുള്ളൂ. ഇവിടെ ഞാന്‍ സന്തോഷവാനല്ല, ചിലകാര്യങ്ങളില്‍ ഒത്തുപോകാന്‍ സാധിക്കുന്നില്ല. അതിനാല്‍ തന്നെ ടീം വിടാന്‍ തീരുമാനിക്കുന്നു. ജെര്‍മ്മന്‍ ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പില്‍ പറയുന്നു. ആരാധകര്‍ക്ക് നന്ദി പറഞ്ഞ ജെര്‍മ്മന്‍ ടീമിന് ഭാവിയില്‍ എല്ലാ ആശംസകളും നല്‍കുന്നുണ്ട്.

ഗോകുലം കേരളാ എഫ്.സി പ്രതീക്ഷയോടെ എത്തിച്ച ജെര്‍മ്മന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ആറ് മത്സരങ്ങളില്‍ നിന്നായി രണ്ട് ഗോളുകള്‍ മാത്രമായിരുന്നു ജെര്‍മ്മന് നേടാനായത്. ടീമിന്റെ രീതികളില്‍ നിന്ന് വ്യത്യസ്തമായ കളി രീതിയായിരുന്നു ജെര്‍മ്മന്റെത്. അതേസമയം ജെര്‍മ്മന്റെ ഒഴിവില്‍ പുതിയ വിദേശ താരത്തെ ടീമിലെത്തിക്കാന്‍ ഗോകുലത്തിനാകും. താരത്തിന്റെ ആവശ്യ പ്രകാരമാണ് കരാര്‍ അവസാനിപ്പിച്ചതെന്ന് ടീം മാനേജ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.

Read More >>