ധോണിയും റായഡുവും തിളങ്ങി: ചെന്നൈക്ക് അഞ്ചുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ബെംഗളൂരു: ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് അഞ്ചുവിക്കറ്റ് വിജയം. 206 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ധോണിയും സംഘവും രണ്ട് പന്തുകള്‍ ശേഷിക്കെ...

 ധോണിയും റായഡുവും തിളങ്ങി: ചെന്നൈക്ക് അഞ്ചുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ബെംഗളൂരു: ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് അഞ്ചുവിക്കറ്റ് വിജയം. 206 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ധോണിയും സംഘവും രണ്ട് പന്തുകള്‍ ശേഷിക്കെ വിജയം അടിച്ചെടുത്തു. റായഡുവിന്റെയും ധോണിയുടെയും ബാറ്റിങ് മികവിലാണ് ബാംഗ്ലൂരിനെ അവരുടെ തട്ടകത്തില്‍ ചെന്നൈ തകര്‍ത്തുവിട്ടത്. 53 പന്തുകള്‍ നേരിട്ട റായുഡു 82 റണ്ണെടുത്തു. പുറത്താകാതെ 34 പന്തില്‍ 70 റണ്‍സായിരുന്നു ധോണിയുടെ നേട്ടം. ഷെയന്‍വാട്‌സണ്‍ (നാല് പന്തില്‍ ഏഴ്), സുരേഷ് റെയ്‌ന (ഒന്‍പതു പന്തില്‍ 11), സാം ബില്ലിങ്‌സ് (ഏഴ് പന്തില്‍ ഒന്‍പത്), രവീന്ദ്ര ജഡേജ (അഞ്ചു പന്തില്‍ മൂന്ന്) എന്നിങ്ങനെയാണു പുറത്തായ മറ്റു താരങ്ങളുടെ സ്‌കോറുകള്‍. 14 റണ്‍സുമായി ബ്രാവോ പുറത്താകാതെ നിന്നു.

നേരത്തെ 30 പന്തില്‍ 68 റണ്‍സെടുത്ത എ.ബി.ഡി വില്ലേഴ്സിന്റെയും 37 പന്തില്‍ 53 റണ്‍സ് നേടിയ ക്വിന്റണ്‍ ഡിക്കോക്കിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് ബാംഗ്ലൂരിനെ മികച്ച സ്‌കോറിലെത്തിച്ചത്. 103 റണ്‍സാണ് ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയത്. എട്ട് സിക്സറുകളുടെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെയാണ് ഡിവില്ലേഴ്സ് 68 റണ്‍സ് നേടിയത്. നാല് സിക്‌സുകളാണ് ഡിക്കോക്ക് നേടിയത്.

ഇതോടെ ആറു മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയത്തോടെ പത്തുപോയന്റെുമായി ചെന്നൈ ഒന്നാം സ്ഥാനത്തെത്തി.


Story by
Read More >>