ഷറപ്പോവ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി

ഉത്തേകമരുന്ന് ഉപയോഗത്തെത്തുടർന്ന് വിലക്ക് നേരിട്ട ഷറപ്പോവ കോർട്ടിൽ തിരിച്ചെത്തിയെങ്കിലും ഒരു കിരീടം പോലും നേടാനായിരുന്നില്ല.

ഷറപ്പോവ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി

പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ നിന്ന് റഷ്യൻ താരം മരിയ ഷറപ്പോവ പിന്മാറി. തോളിനേറ്റ പരിക്കിനെത്തുടർന്നാണ് മുൻ ലോക ഒന്നാം നമ്പർ താരത്തിന്റെ പിന്മാറ്റം. ഉത്തേകമരുന്ന് ഉപയോഗത്തെത്തുടർന്ന് വിലക്ക് നേരിട്ട ഷറപ്പോവ കോർട്ടിൽ തിരിച്ചെത്തിയെങ്കിലും ഒരു കിരീടം പോലും നേടാനായിരുന്നില്ല.

നിലവിൽ ലോക റാങ്കിങ്ങിൽ 35ാം സ്ഥാനത്താണ് ഷറപ്പോവ. രണ്ടു തവണ ഫ്രഞ്ച് ഓപ്പണിൽ ഷറപ്പോവ (2012,14) കിരീടം നേടിയിട്ടുണ്ട്. അഞ്ച് ഗ്രാന്റ് സ്ലാം കിരീടമാണ് ഷറപ്പോവ സ്വന്തമാക്കിയത്. 'പാരിസിൽ കളിക്കാൻ സാധിക്കാത്തതിൽ സങ്കടമുണ്ട്. ശുഭകരമായ മറ്റൊരുവാർത്ത തോളിന്റെ പരിക്ക് ഭേദമാവുന്നുണ്ടെന്നതാണ്. പരിശീലനം ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷം പാരിസിൽ കളിക്കാമെന്നാണ് പ്രതീക്ഷ'- ഷറപ്പോവ പറഞ്ഞു.

Read More >>