അമേരിക്കയുടെ മാനസപുത്രനാണ് വിദേശകാര്യമന്ത്രി ജയശങ്കര്‍

അമേരിക്കയുടെ മാനസപുത്രനാണ് ജയശങ്കർ. അമേരിക്കയിലെ ഇന്ത്യൻ എംബസിയിൽ ജോലി ആരംഭിച്ച കാലം തൊട്ടുതന്നെ അമേരിക്കൻ ബ്യൂറോക്രസി ജയശങ്കറിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് അദ്ദേഹത്തെ ഉയർത്തിക്കൊണ്ടുവരികയായിരുന്നുവെന്ന് നയതന്ത്ര മേഖലയിലെ വിദ​ഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

അമേരിക്കയുടെ മാനസപുത്രനാണ് വിദേശകാര്യമന്ത്രി ജയശങ്കര്‍

കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാരിലെ മികച്ച മന്ത്രിമാരിലൊരാളായിരുന്നു സുഷ്മാ സ്വരാജ്. വിദേശകാര്യമന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന സൂക്ഷമയുടെ വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലടക്കമുള്ള ഇടപെടലുകള്‍ക്ക് വലിയ കൈയ്യടിയായിരുന്നു സമൂഹമാദ്ധ്യമങ്ങളില്‍.

എന്നാല്‍ സൂക്ഷമയെ തഴഞ്ഞ് സുബ്രഹ്മണ്യം ജയശങ്കറിനായിരുന്നു ഇത്തവണ നറുക്ക് വീണത്. വിദേശകാര്യ സെക്രട്ടറിയടക്കമുള്ള പദവികള്‍ വഹിച്ചിരുന്ന അദ്ദേഹത്തിന്റെ വിദേശ നയങ്ങളിലെ പ്രാവീണ്യമാണ് അദ്ദേഹത്തിനെ വിദേശകാര്യമന്ത്രി പദത്തിലെത്തിച്ചതെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഈ വാദങ്ങളെ തള്ളി കളയുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ കെ. സഹദേവന്‍. അമേരിക്കയുടെ മാനസപുത്രനായതുകൊണ്ടാണ് ജയശങ്കറിനെ വിദേശകാര്യമന്ത്രിയാക്കിയതെന്നാണ് സഹദേവന്റെ ആരോപണം.

സഹദേവന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ജയശങ്കർ സുബ്രഹ്മണ്യം

ഭാരതീയ ജനതാ പാർട്ടി അവരുടെ ശക്തയായ നേതാവ് സുഷമാ സ്വരാജിനെ കയ്യൊഴിഞ്ഞ് മുൻ വിദേശകാര്യ സെക്രട്ടറിയായ ജയശങ്കർ സുബ്ര​ഹ്മണ്യത്തെ വിദേശകാര്യ മന്ത്രിയായി അവരോധിച്ചിരിക്കുന്നു. വിദേശകാര്യ നയങ്ങളിൽ ജയശങ്കറിനുള്ള പ്രാവീണ്യമാണ് അദ്ദേഹത്തെ ഈ പദവിയിലെത്തിച്ചത് എന്ന് ധരിക്കുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റി. ഒന്നു രണ്ട് സുപ്രധാന കാര്യങ്ങൾ ജയശങ്കറുമായി ബന്ധപ്പെട്ട് ഉണ്ട്. അത് ബോധ്യപ്പെട്ടാൽ കാര്യങ്ങൾ എളുപ്പമാകും.

അമേരിക്കയുടെ മാനസപുത്രനാണ് ജയശങ്കർ. അമേരിക്കയിലെ ഇന്ത്യൻ എംബസിയിൽ ജോലി ആരംഭിച്ച കാലം തൊട്ടുതന്നെ അമേരിക്കൻ ബ്യൂറോക്രസി ജയശങ്കറിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് അദ്ദേഹത്തെ ഉയർത്തിക്കൊണ്ടുവരികയായിരുന്നുവെന്ന് നയതന്ത്ര മേഖലയിലെ വിദ​ഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. പടിപടിയായി വിദേശകാര്യ സെക്രട്ടറി വരെയായി ജോലി ചെയ്ത ജയശങ്കർ സുബ്രഹ്മണ്യം കടുത്ത അമേരിക്കൻ പക്ഷപാതിയെന്ന നിലയിൽ പേരെടുത്തയാളാണ്. അമേരിക്കയുമായി തന്ത്രപ്രധാനമായ പല കരാറുകളും ഒപ്പുവെക്കുന്നതിൽ - Basic Exchange and Cooperation Agreement for Geo-spatial Cooperation (BECA), Communication and Information on Security Memorandum of Agreement (CISMOA)- മുൻകയ്യെടുത്തത് ജയശങ്കർ വിദേശകാര്യ സെക്രട്ടറിയായിരുന്ന 2015 കാലയളവിലാണ്. (ref: Bharat Karnad)

ചൈനയുമായി വ്യാപാര യുദ്ധം ശക്തമായ വേളയിൽ ഇന്ത്യയിൽ തങ്ങളുടെ ഒരാൾ തന്ത്രപ്രധാന മേഖലയിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിക്കൊണ്ടാണ് നരേന്ദ്ര മോദി അദ്ദേഹത്തെ വിദേശകാര്യ മന്ത്രിയായി വാഴിച്ചതും.

വിദേശകാര്യ സെക്രട്ടറിയായി വിരമിച്ച ജയശങ്കർ സുബ്രഹ്മണ്യം പിന്നീടെത്തിയത് ടാറ്റായുടെ ​ഗ്ലോബൽ കോർപ്പറേറ്റ് അഫയേർസിന്റെ പ്രസിഡണ്ടായി ചുമതലയേറ്റെടുക്കുകയായിരുന്നു. പദവിയിലിരിക്കെ അമേരിക്കൻ യുദ്ധവിമാന നിർമ്മാണ കമ്പനിയായ ലോക്ഹീഡ് മാർട്ടിന്റെ F-16/F-22 യുദ്ധവിമാനങ്ങൾക്ക് കരാർ നേടാനുള്ള ശ്രമങ്ങൾ നടത്തിയ (ref: Bharat Karnad) വ്യക്തിയാണ് ഇപ്പോൾ വിദേശകാര്യ മന്ത്രിയായി നിയമിതനായിരിക്കുന്നത്.

യുഎസിന് അനുകൂലമായൊരു വിദേശകാര്യ നയം രൂപപ്പെടുത്തിയെടുക്കുന്നതിലും ഇന്ത്യയെ തങ്ങളുടെ സ്ട്രാറ്റജിക് പാർട്ടണർ ആക്കി മാറ്റിയെടുക്കുന്നതിലും വ്യക്തമായ പരിശീലനം ലഭിച്ച ഒരാളെത്തന്നെയാണ് അമേരിക്ക ഇവിടെ നിയമിച്ചിരിക്കുന്നത്. വരുംനാളുകളിൽ ഇക്കാര്യം കൂടുതൽ വ്യക്തമായി ബോധ്യമാകും.

Read More >>