'നാളെ, ഡ്രൈവിംഗ് ലൈസന്‍സും ആധാര്‍കാര്‍ഡും ഇല്ലാത്തതിന് എന്‍കൗണ്ടര്‍ ചെയ്യുന്ന പൊലീസുകാരെ ഓര്‍ത്തു നോക്കൂ': യുവ മാധ്യമപ്രവര്‍ത്തകയുടെ കുറിപ്പ് ശ്രദ്ധേയമാവുന്നു

ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ച്ചയും കാണിക്കേണ്ടതില്ല. പക്ഷെ, ഇതാണ് ആ പെണ്‍കുട്ടിക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ നീതി എന്ന് താന്‍ കരുതുന്നില്ലെന്നും അവര്‍ കുറിപ്പില്‍ പറഞ്ഞു.

കോഴിക്കോട്: ഹൈദരാബാദില്‍ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിന്, സാമൂഹ്യമാധ്യമങ്ങളിലൂടെ നിരവധിയാളുകളാണ് പൊലീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍,പൊലീസിന്റെ ഈ നടപടിയില്‍ വിയോജിച്ചുകൊണ്ട് ഫേസ്ബുക്കില്‍ യുവമാധ്യമപ്രവര്‍ത്തക സംഗീത മാധവ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഗോവിന്ദച്ചാമിയൊക്കെ പാട്ടും പാടി നടക്കുന്ന കാലത്ത് ഹൈദരാബാദ് പീഡനക്കേസിലെ പ്രതികള്‍ക്ക് ഇങ്ങനെയൊരു അന്ത്യമുണ്ടായത് അടിപൊളിയാണ് എന്നൊക്കെ തോന്നും. പക്ഷേ, ഇപ്പോള്‍ ഹീറോ ആയ ഈ വര്‍ഗം തന്നെയാണ് ഹെല്‍മെറ്റിടാത്ത കുറ്റത്തിന് എറിഞ്ഞു വീഴ്ത്തിയതും, നേരത്തെ ജിഷ്ണു മരിച്ചപ്പോള്‍ പ്രതിഷേധിച്ചതിന് അയാളുടെ അമ്മയെ വലിച്ചിഴച്ച് കൊണ്ടുപോയതും ആണും പെണ്ണും ഒരുമിച്ച് കടല്‍ത്തീരത്ത് നിന്നതിന് പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ച് പറഞ്ഞ ശേഷം അവര്‍ ആത്മഹത്യ ചെയ്യാനിടെയായ വിഷയത്തിനു കാരണമായതെന്നും സംഗീത കുറിപ്പിലൂടെ ഓര്‍മിപ്പിച്ചു.

ആ പൊലീസുകാരെ നമ്മള്‍ 'തെരി' യിലെ വിജയോടുപമിച്ച് വീഡിയോ സ്റ്റാറ്റസുമിടും. ഒരു കോടതിക്കും നടപ്പാക്കാന്‍ പറ്റാത്ത ശിക്ഷയാണിതെന്നൊക്കെ നമ്മളവരെ വാഴ്ത്തും. ക്രൂരമായി കൊലചെയ്യപ്പെട്ട ആ പെണ്‍കുട്ടിയോടുള്ള സ്‌നേഹം തന്നെയാണിത്. കുറ്റവാളികളെ കണ്ടുപിടിച്ച് രാജ്യത്ത് കൊടുക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ നല്‍കുക എന്നതു തന്നെയാണ് ഏറ്റവും വലിയ നീതി. ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ച്ചയും കാണിക്കേണ്ടതില്ല. പക്ഷെ, ഇതാണ് ആ പെണ്‍കുട്ടിക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ നീതി എന്ന് താന്‍ കരുതുന്നില്ലെന്നും അവര്‍ കുറിപ്പില്‍ പറഞ്ഞു.

ഇപ്പോള്‍ നമ്മുടെ ഉള്ളില്‍ നിന്നു പുറത്തു വന്നു കൊണ്ടിരിക്കുന്നതും സഹജീവിയോടുള്ള കലര്‍പ്പില്ലാത്ത സ്‌നേഹം തന്നെയാണ്. പക്ഷെ, നിയമ പാലകര്‍ നിയമപാലകരും നിയമനിര്‍മാതാക്കള്‍ നിയമനിര്‍മാതാക്കളും തന്നെയാണ്. ഒന്നും വേണ്ട, ഡ്രൈവിംഗ് ലൈസന്‍സും ആധാര്‍ കാര്‍ഡും ഇല്ലാതെ നാളെ നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ എന്‍കൗണ്ടര്‍ ചെയ്യുന്ന ഒരു പൊലീസുകാരനെ ഓര്‍ത്തു നോക്കുവെന്ന ആശങ്കയും സംഗീത കുറിപ്പിലൂടെ പ്രകടിപ്പിച്ചു.


സംഗീത മാധവ് എഴുതിയ ഫേസ്ബുക്ക് കുറിപ്പിന്റെ പുര്‍ണരൂപം

">

Read More >>