ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തെരഞ്ഞെടുപ്പോ അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പോ അല്ലെന്ന ബോധം വേണം- രമ്യാ ഹരിദാസിനെതിരെ ദീപാ നിശാന്ത്

പൗരസംരക്ഷണത്തിനും നിയമ നിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് തെരഞ്ഞെടുപ്പെന്നും. അല്ലാതെ സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു, ഡാന്‍സ് ചെയ്യുന്നു, എത് മതവിശ്വാസിയാണെന്നതുമൊന്നുമല്ല വിഷയമാക്കേണ്ടതെന്നും ഇത് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തെരഞ്ഞെടുപ്പോ, അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പോ അല്ലെന്ന സാമാന്യ ബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ക്ക് വേണമെന്ന് ദീപ ഫേസ്ബുക്കില്‍ കുറിച്ചു.

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തെരഞ്ഞെടുപ്പോ അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പോ അല്ലെന്ന ബോധം വേണം- രമ്യാ ഹരിദാസിനെതിരെ ദീപാ നിശാന്ത്

ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ വിമര്‍ശിച്ച് എഴുത്തകാരി ദീപാ നിശാന്ത്. ഫണ്ട് സമാഹരണത്തിനായി യൂത്ത് കോണ്‍ഗ്രസ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പരസ്യ വാചകവും കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ അനില്‍ ആക്കരയുടെ എഫ്.ബി പോസ്റ്റും പങ്കുവെച്ചാണ് ദീപാ നിശാന്ത് രമ്യാ ഹരിദാസിനായുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ വിമര്‍ശിച്ചത്.

പൗരസംരക്ഷണത്തിനും നിയമ നിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് തെരഞ്ഞെടുപ്പെന്നും. അല്ലാതെ സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു, ഡാന്‍സ് ചെയ്യുന്നു, എത് മതവിശ്വാസിയാണെന്നതുമൊന്നുമല്ല വിഷയമാക്കേണ്ടതെന്നും ഇത് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തെരഞ്ഞെടുപ്പോ, അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പോ അല്ലെന്ന സാമാന്യ ബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ക്ക് വേണമെന്ന് ദീപ ഫേസ്ബുക്കില്‍ കുറിച്ചു.

രമ്യ ഹരിദാസ് തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം പി ആവുമെന്നായിരുന്നു ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് യൂത്ത കോണ്‍ഗ്രസ്പേ അവരുടെ പേജില്‍ പങ്കുവെച്ചത്. ദീര്‍ഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാര്‍ഗവി തങ്കപ്പന്‍ 1971ലെ പൊതു തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം പിയായി ലോകസഭയില്‍ എത്തിയ ചരിത്രം ഫേസ്ബുക്ക് കുറിപ്പില്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട് ദീപാ നിശാന്ത്.

Read More >>