കെടി ജലീല്‍ ആരാ മോന്‍; സമസ്തയെ മെരുക്കുന്ന ജലില്‍ സ്‌റ്റൈല്‍

സമസ്ത ഇകെ വിഭാഗത്തെ പ്രതിരോധിക്കാനുള്ള മറ്റൊരായുധമായിരുന്നു കാന്തപുരം വിഭാഗം. അവര്‍ക്കൊപ്പമെന്ന് തോന്നുന്ന തരത്തിലുള്ള പോസ്റ്റായിരുന്നു അടുത്തത്. തനിക്കും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെയും ലീഗിന്റെ സൈബര്‍ സാഹിബന്മാര്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്നായിരുന്നു ഇത്തവണത്തെ പോസ്റ്റ്. ഇതോടെ ലീഗിനെ എതിര്‍ക്കുന്ന കാന്തപുരം വിഭാഗത്തെ കുടെ നിര്‍ത്താനാവും. ഇകെ വിഭാഗം സമസ്തയുടെ ആരോപണങ്ങളെ പ്രതിരോധിക്കുകയും ആവാം.. ആരാ മോനെ കെടി ജലീല്‍.

കെടി ജലീല്‍ ആരാ മോന്‍; സമസ്തയെ മെരുക്കുന്ന ജലില്‍ സ്‌റ്റൈല്‍

മന്ത്രി സ്ഥാനം എങ്ങനെ നിലനിര്‍ത്തണമെന്ന് കെ.ടി ജലീലിന് നന്നായറിയാം. അതു കൊണ്ടാണല്ലൊ, സിമിയില്‍ തുടങ്ങി യൂത്ത് ലീഗില്‍, ഇന്ന് മന്ത്രി സ്ഥാനം വരെയെത്തിയതും. എന്നാല്‍ യൂത്ത് ലീഗ് സെക്രട്ടറി പികെ ഫിറോസ് കൊണ്ടു വന്ന ബന്ധുനിയമന വിവാദം മായ്ക്കാന്‍ ഒരുപാട് വിയര്‍ക്കേണ്ടി വന്നു. ആടിയുലഞ്ഞ കെടി ജലീല്‍ കിട്ടിയ എല്ലാ പിടിവള്ളികളിലും ആഞ്ഞു പിടിച്ചു. ഇതില്‍ ഒടുവിലത്തേതായിയിരുന്നു വനിതാ മതിലിന്റെ പേരില്‍ ഇകെ സമസ്തയുമായുണ്ടായ വാക് യുദ്ധങ്ങള്‍.

വനിതാ മതിലിനെ എതിര്‍ത്ത് സമസ്ത ഇകെ വിഭാഗം രംഗത്തുവന്നതോടെയാണ് കെടി ജലീല്‍ അതേറ്റെടുത്തത്. എല്‍ഡിഎഫിലെ പ്രധാന പാര്‍ട്ടികളൊന്നും പ്രത്യക്ഷത്തില്‍ ബന്ധു നിയമന വിവാദത്തില്‍ തന്നെ പിന്തുണക്കാത്ത സാഹചര്യത്തില്‍ വീണു കിട്ടിയ പിടിവള്ളിയായിരുന്നിത്. വനിതാ മതിലിനെ പ്രതിരോധിക്കുക വഴി എല്‍ഡിഎഫില്‍ പിന്തുണ വര്‍ദ്ധിപ്പിക്കാം. വനിതാമതിലിനെതിരെ രംഗത്തു വന്ന സമസ്തയുടെ നിലപാടിനെ അദ്ദേഹം എതിര്‍ത്തു, ലീഗ് സമസ്തയെ വിലക്കെടുത്തിരിക്കുകയാണെന്ന തരത്തില്‍ ഫേസ്ബുക്കില്‍ ജലീല്‍ പോസ്റ്റിട്ടു.

രാഷ്ട്രീയമില്ല എന്നു പറയുകയും ഇടതുപക്ഷത്തെ അന്ധമായി എതിര്‍ക്കുകയും മുസ്ലിം ലീഗിനെ കണ്ണടച്ച് പിന്തുണക്കുകയും ചെയ്യുന്ന സമസ്തയിലെ ചില 'ലീഗ് തുര്‍ക്കികളുടെ' നിലപാടിനോട് ഒരു കാരണവശാലും യോജിക്കാനാവില്ലെന്നായിരുന്നു പോസ്റ്റ്.

ലീഗിന്റെ ദുഷ്‌ചൈതികളെയോ മത വിരുദ്ധ പ്രവൃത്തികളേയോ ഈ തുര്‍ക്കികള്‍ ഇന്നുവരെ എതിര്‍ത്തതായി കണ്ടിട്ടില്ല. പലിശ വന്‍പാപമാണെന്നാണ് മുഹമ്മദ് നബി പഠിപ്പിച്ചത്. നിര്‍ബന്ധിത സാഹചര്യത്തില്‍ ധനമിടപാടു സ്ഥാപനങ്ങളുമായി നമുക്ക് ബന്ധപ്പെടേണ്ടി വരുമെന്നത് ശരിയാണ്. എന്നാല്‍ പലിശ ഇടപാടു സ്ഥാപനങ്ങളുടെ ഭരണസമിതിയുടെ ഭാഗമാകുന്ന ലീഗ് നിലപാടിനെ പാതിരാ പ്രസംഗകരാരും വിമര്‍ശിച്ചതായി കേട്ടിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.

സമസ്തയുടെയുടേയും കീഴ് ഘടകങ്ങളുടേയും നേതാക്കളെ പാതിരാ പ്രഭാഷകരെന്നു മുദ്രകുത്തി. തുര്‍ക്കികളെന്നു പരിഹസിച്ചു. ഇതെല്ലാം കേട്ട് വെറുതെയിരിപ്പായിരുന്നില്ല, മറുപക്ഷം. അവിടെ ഹാലിളകി. ബഷീര്‍ ഫൈസി ദേശമംഗലം, നാസര്‍ ഫൈസി, ഓണപ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍ അടക്കമുള്ള നേതാക്കള്‍ കെടി ജലീലിനെതിരെ രംഗത്തു വന്നു. ഇതോടെ ബന്ധു നിയമനം മായ്ച്ചു കളയാനുള്ള സുവര്‍ണ്ണാവസരം ഒത്തുവന്ന അദ്ദേഹം ഇവര്‍ക്കെതിരെ ഫേസ്ബുക്കില്‍ വീണ്ടും പോസ്റ്റിട്ടു. അഴീക്കോട് എംഎല്‍എ അയോഗ്യനാക്കാന്‍ ഇടയാക്കിയ നോട്ടീസ് ആയുധമാക്കിയായിരുന്നു ഇത്തവണത്തെ പോസ്റ്റ്.

'സിറാത്ത്' പാലം (നരകത്തിന് മുകളിലൂടെ കെട്ടിയ സ്വര്‍ഗ്ഗത്തിലേക്കുള്ള പാലം) കടക്കാത്തവരുടെ പട്ടിക തയ്യാറാക്കാന്‍ ലീഗ് നേതൃത്വത്തെ ആരാണ് ചുമതലപ്പെടുത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തീര്‍ന്നില്ല, ലീഗ് നേതൃത്വം സമസ്തയുടെ പാതിരാ പ്രഭാഷകരെ ഉപയോഗിച്ച് തന്നെ മതത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുകയാണെന്നും സൂചിപ്പിച്ചു.

ദേശമംഗലത്തും പന്തല്ലൂരിലും വടശ്ശേരിയിലും കിനാലൂരിലും തരുവണയിലും ഓണംപിള്ളിയിലും പത്തനാപുരത്തും കൂടത്തായിയിലും ഒക്കെയുള്ള ചില 'മഹാന്‍മാര്‍'ക്ക് മാത്രം അര്‍ഹതപ്പെട്ടതാണ് സ്വര്‍ഗ്ഗമെങ്കില്‍ ഞങ്ങളെപ്പോലുള്ളവരെ നിങ്ങള്‍ നരകത്തിലേക്ക് തള്ളി വിട്ടോളൂ. ഒരു പരിഭവവുമില്ല- ഇങ്ങനെ നീളും ഫേസ്ബുക്ക് പോസ്റ്റ്.

ഇതോടെ മറു ഭാഗത്തുള്ളവര്‍ സെല്‍ഫ് വിഡിയോകളും മറ്റുമായി കെടി ജലീലിനെതിരെ തിരിഞ്ഞു. സമുദായം ഒന്നടങ്കം തനിക്കെതിരാവുമെന്ന് മുന്നില്‍ കണ്ട കെടി ജലീല്‍ പുതിയ നമ്പര്‍ പുറത്തെടുത്തു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ട് ശൈഖുനാ വി.എം. മൂസ മൗലവിയുടെ ഖബര്‍ സന്ദര്‍ശിച്ച് മതത്തിലെ മെമ്പര്‍ഷിപ്പ് ഉറപ്പിക്കാനുള്ള ശ്രമം. ശ്രമം വിജയിച്ചോയെന്നറിയില്ല, എന്നാലും രംഗം കളറാക്കി.

പക്ഷെ ഇവിടം കൊണ്ടൊന്നും തീര്‍ന്നില്ല കെടി ജലീല്‍ മാജിക് അല്ലെങ്കില്‍ നമ്പര്‍, സമസ്ത ഇകെ വിഭാഗത്തെ പ്രതിരോധിക്കാനുള്ള മറ്റൊരായുധമായിരുന്നു കാന്തപുരം വിഭാഗം. അവര്‍ക്കൊപ്പമെന്ന് തോന്നുന്ന തരത്തിലുള്ള പോസ്റ്റായിരുന്നു അടുത്തത്. തനിക്കും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെയും ലീഗിന്റെ സൈബര്‍ സാഹിബന്മാര്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്നായിരുന്നു ഇത്തവണത്തെ പോസ്റ്റ്.

ഇതോടെ ലീഗിനെ എതിര്‍ക്കുന്ന കാന്തപുരം വിഭാഗത്തെ കുടെ നിര്‍ത്താനാവും. ഇകെ വിഭാഗം സമസ്തയുടെ ആരോപണങ്ങളെ പ്രതിരോധിക്കുകയും ആവാം.. ആരാ മോനെ കെടി ജലീല്‍.

Read More >>