തലാഷില്‍ ശൈലന്‍

ശൈലന്‍ തന്റെ ജീവിതാനുഭവങ്ങള്‍ പങ്ക് വയ്ക്കും.

തലാഷില്‍ ശൈലന്‍

കോഴിക്കോട് : കവിയും ചലച്ചിത്ര നിരൂപകനുമായ ശൈലനുമായുള്ള വര്‍ത്തമാനത്തിനു കോഴിക്കോട് ആർ ക്യൂ അവസരമൊരുക്കുന്നു. കോഴിക്കോട് ചാലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ആർ ക്യൂ ( സെന്റർ ഫോർ അർബൺ എന്‍ഗേജ്മെന്റ് ) സംഘടിപ്പിക്കുന്ന തലാഷ് തുടര്‍ പരിപാടിയില്‍ നാളെ (ചൊവ്വ, ഫെബ്രുവരി 26) ശൈലന്‍ കവിതകള്‍ വായിക്കും. ജീവിതത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളും കവി നടത്തും. വൈകിട്ട് 6 മണിക്കാണു തലാഷിന്റെ ശൈലന്‍ ലക്കം ആരംഭിക്കുക.


കഴിഞ്ഞ പത്തു വർഷമായി മാനസികരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന എം ഹാറ്റ് മാനസിക ആരോഗ്യത്തിനു കല എന്ന ആശയത്തിനു പ്രാധാന്യം കൊടുത്ത് കൊണ്ടാണു തലാഷ് സംഘടിപ്പിക്കുന്നത്.

ആർക്യൂ വിന്റെ ഭാഗമായി മന്‍ എന്ന ആര്‍ട്ട് കഫേയും ആര്‍ട്ട് തെറാപ്പി സെന്ററും ചാലപ്പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 98 180 533 85 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണു.

Read More >>