ഐ.എന്‍.എക്‌സ് മീഡിയ കേസ്; പി. ചിദംബരത്തിന് തിരിച്ചടി- ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ചിദംബരത്തിന്റെ ഹര്‍ജിയെ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ശക്തമായി എതിര്‍ത്തു.

ഐ.എന്‍.എക്‌സ് മീഡിയ കേസ്; പി. ചിദംബരത്തിന് തിരിച്ചടി- ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: എ.എന്‍.എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന് തിരിച്ചടി. ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. കേസ് ജനുവരി 25ലേക്ക് ജസ്റ്റിസ് സുനില്‍ ഗൗര്‍ മാറ്റിവച്ചു.

ചിദംബരത്തിന്റെ ഹര്‍ജിയെ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ശക്തമായി എതിര്‍ത്തു. കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്നായിരുന്നു അന്വേഷണ ഏജന്‍സികള്‍ കോടതിയെ ബോധിപ്പിച്ചത്.

യു.പി.എ സർക്കാരിൽ ധനമന്ത്രിയായിരിക്കെ പി.ചിദംബരം ചട്ടം ലംഘിച്ച് ഐ.എൻ.എക്സ മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി നേടിക്കൊടുത്തെന്നാണ് കേസ്. ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള കമ്പനിയാണ് ഐ.എൻ.എക്സ് മീഡിയ. വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അർഹതയുള്ളൂ. എന്നാൽ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി വാങ്ങി. ആദായനികുതി വകുപ്പ് ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് ഇന്ദ്രാണിയും പീറ്ററും ചിദംബരത്തിന്റെ ഓഫീസിലെത്തി സഹായം തേടിയത്. മകൻ കാർത്തിയുടെ ബിസിനസിനെ സഹായിച്ചാൽ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്റെ മറുപടിയെന്നാണ് സി.ബി.ഐ പറയുന്നത്.

ആദായനികുതി വകുപ്പ് ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് ഇന്ദ്രാണിയും പീറ്ററും ചിദംബരത്തിന്റെ ഓഫീസിലെത്തി സഹായം തേടിയത്. മകൻ കാർത്തിയുടെ ബിസിനസിനെ സഹായിച്ചാൽ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്റെ മറുപടിയെന്നാണ് സി.ബി.ഐ പറയുന്നത്. ചിദംബരത്തിന്റെ ആവശ്യപ്രകാരം വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന് ഐ.എൻ.എക്സ് മീഡിയ, പുതിയ അപേക്ഷ നൽകി. ധനകാര്യമന്ത്രാലയം ഇതിന് അംഗീകാരം നൽകുകയും ചെയ്തു. ഡൽഹിയിലെ ഹോട്ടൽ ഹയാത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിഫലമായി കാർത്തി ഒരു കോടി ഡോളർ ആവശ്യപ്പെട്ടുവെന്നും സി.ബി.ഐ പറയുന്നു.

ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ ഇതേ കേസിൽ നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമായി കാർത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തിരുന്നു.

Next Story
Read More >>