ഹിമാലയത്തിലെ കിലോയ്ക്ക് 30,000 രൂപ വിലയുള്ള കൂണ്‍, ആട് ബിരിയാണി... ട്രംപിനുള്ള അത്താഴത്തില്‍ ഇതൊക്കെയാണ്!

ചൊവ്വാഴ്ച രാ്ഷ്ട്രപതി ഭവനിലെ വിരുന്നില്‍ നൂറോളം അതിഥികളാണ് പങ്കെടുക്കുന്നത്.

ഹിമാലയത്തിലെ കിലോയ്ക്ക് 30,000 രൂപ വിലയുള്ള കൂണ്‍, ആട് ബിരിയാണി... ട്രംപിനുള്ള അത്താഴത്തില്‍ ഇതൊക്കെയാണ്!

ന്യൂഡല്‍ഹി: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനില്‍ ഒരുക്കുന്നത് അത്യാഡംബര അത്താഴം. ശുദ്ധ മാംസാഹാരിയായ യു.എസ് പ്രസിഡണ്ടിന് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ തന്നെയാണ് ഒരുങ്ങുന്നത്.

ഹിമാലയത്തില്‍ ഉണ്ടാകുന്ന കിലോയ്ക്ക് 10,000 മുതല്‍ 30,000 രൂപ വരെ വിലയുള്ള കാട്ടുകൂനാണ് ഇതില്‍ പ്രധാനപ്പെട്ടത്. പയറു വര്‍ഗങ്ങള്‍ക്കൊപ്പമാണ് ഇത് വേവിക്കുന്നത്.

ആടുബിരിയാണിയും ആട്ടിന്‍കാല്‍ നീളത്തില്‍ പൊരിച്ചെടുത്ത റാന്‍ ആലിഷാനും ദാല്‍ റൈസിനയും തീന്മേശയില്‍ ഇടംപിടിക്കും. രാഷ്ട്രപതിയുടെ കൊട്ടാരം നില്‍്ക്കുന്ന റൈസിന ഹില്‍സിന്റെ മാത്രം സ്‌പെഷ്യലാണ് ദാല്‍ റൈസിന.

ആപ്പിള്‍, വാനില ഐസ്‌ക്രീം തുടങ്ങിയവ കൊണ്ടുള്ള ഡസര്‍ട്ടുകളും ആലൂ ടിക്കി, സ്പിനാച് പപ്ടി എന്നീ അപ്പറ്റൈസറുകളുമുണ്ട്.

മാംസാഹാരം, ബര്‍ഗര്‍, മീറ്റ്ലോഫ് എന്നിവയാണ് ട്രംപിന്റെ ഇഷ്ടഭക്ഷണങ്ങള്‍. ഇതേക്കുറിച്ച് യു.എസ് കൃത്യമായി ഇന്ത്യന്‍ അധികൃതരെ അറിയിച്ചിരുന്നു. ഭക്ഷണത്തിന് ശേഷമുള്ള സാലഡില്‍ അല്ലാതെ മറ്റൊരു സമയത്ത് ട്രംപ് സസ്യാഹാരം കഴിക്കാറില്ല എന്ന് യു.എസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചൊവ്വാഴ്ച രാ്ഷ്ട്രപതി ഭവനിലെ വിരുന്നില്‍ നൂറോളം അതിഥികളാണ് പങ്കെടുക്കുന്നത്. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചകള്‍. പ്രതിരോധ കരാര്‍ സംബന്ധിച്ച പ്രഖ്യാപനം നാളെയുണ്ടാകും. രാത്രി പത്തു മണിക്ക് ട്രംപ് ന്യൂഡല്‍ഹിയില്‍ നിന്ന് യു.എസിലേക്ക് തിരിക്കും.

Next Story
Read More >>