കനഡയില്‍ സ്വകാര്യ ദ്വീപ് ലോട്ടറിയടിച്ച് ഇന്ത്യന്‍ വംശജനായ പോര്‍ച്ചുഗീസ് പൗരന്‍

കനഡയിലെ നോവ സ്‌കോട്ടിയയിലെ ഹോള്‍പോയിന്റ് ദ്വീപാണ് ഇദ്ദേഹം സ്വന്തമാക്കിയത്.

കനഡയില്‍ സ്വകാര്യ ദ്വീപ് ലോട്ടറിയടിച്ച് ഇന്ത്യന്‍ വംശജനായ പോര്‍ച്ചുഗീസ് പൗരന്‍

ദുബൈയില്‍ രക്ഷിതാക്കള്‍ക്കൊപ്പം താമസിക്കുന്ന ഇന്ത്യന്‍ വംശജനായ യുവാവിന് കനഡയിലെ ആറ് ഏക്കര്‍ വരുന്ന ദ്വീപ് സമ്മാനമായി ലഭിച്ചു.

പോര്‍ച്ചുഗീസ് പൗരനായ ബ്രണ്ടന്‍ ലോപ്പസിനാണ് ഈ 'ലോട്ടറി' അടിച്ചത്. എമിറേറ്റ്‌സിലെ ഡിജിറ്റല്‍ ഒണ്‍ലി ലൈഫ് സ്റ്റൈല്‍ ബാങ്ക് നടത്തിയ 'വിന്‍ എ പ്രൈവറ്റ് ഐലന്റ്' മത്സരത്തിലാണ് യുവാവ് വിജയിയായത്.

സിനിമാ സംവിധായകനും ഡി.ജെയുമാണ് ലോപസ്. ദ്വീപിനൊപ്പം ഒരു ലക്ഷം ദിര്‍ഹത്തിന്റെ കാശ് അവാര്‍ഡും തനിക്ക് ലഭിച്ചതായി അദ്ദേഹം ഖലീജ് ടൈംസിനോട് പറഞ്ഞു.

കനഡയിലെ നോവ സ്‌കോട്ടിയയിലെ ഹോള്‍പോയിന്റ് ദ്വീപാണ് ഇദ്ദേഹം സ്വന്തമാക്കിയത്. അഞ്ചു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ദ്വീപാണിത്. അമ്പതിനായിരം മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെ ദ്വീപിന് വിലയുണ്ട്.

'ഇതുവരെ ഒരു വാടക കരാര്‍ പോലും കണ്ടിട്ടില്ല. എനിക്ക് ഒരു വീടുപോലുമില്ല. രക്ഷിതാക്കള്‍ക്കൊപ്പമാണ് താമസം. എന്നിട്ടും ഒരും ദ്വീപ് സ്വന്തമായി കൈവന്നിരിക്കുന്നു. എനിക്ക് വിശ്വസിക്കാനാകുന്നില്ല' - ലോപസ് പത്രത്തോട് പറഞ്ഞു.

വൈകാതെ ദ്വീപിലേക്ക് പോകാനിരിക്കുകയാണ് ഇദ്ദേഹം. അതിനു ശേഷമേ അത് എന്തു ചെയ്യണം എന്ന് തീരുമാനിക്കൂ.

Read More >>