ദേവീന്ദര്‍ കേസ് എന്‍.ഐ.എയ്ക്ക്; മേല്‍നോട്ടം വൈ.സി മോഡിക്ക്- ഗുല്‍ബര്‍ഗ കൂട്ടക്കൊലയില്‍ മോദിക്കും ഹിരണ്‍ പാണ്ഡ്യ വധത്തില്‍ അമിത് ഷാക്കും ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍

അറസ്റ്റിലായ തീവ്രവാദികളുടെ ഉദ്ദേശ്യമെന്തായിരുന്നു? നേരത്തെ തീവ്രവാദികളെ സഹായിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍.ഐ.ഐ അന്വേഷിക്കുക.

ദേവീന്ദര്‍ കേസ് എന്‍.ഐ.എയ്ക്ക്; മേല്‍നോട്ടം വൈ.സി മോഡിക്ക്- ഗുല്‍ബര്‍ഗ കൂട്ടക്കൊലയില്‍ മോദിക്കും ഹിരണ്‍ പാണ്ഡ്യ വധത്തില്‍ അമിത് ഷാക്കും ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ ഡല്‍ഹിയിലേക്ക് കടക്കാന്‍ സഹായിച്ചതിന് അറസ്റ്റിലായ കശ്മീര്‍ ഡി.എസ്.പി ദേവീന്ദര്‍സിങിന്റെ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറും. കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ വൈ.സി മോഡി ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥ സംഘം അന്വേഷണത്തിനായി ജമ്മു കശ്മീരിലേക്ക് തിരിച്ചിട്ടുമുണ്ട്.

ജനുവരി പതിനൊന്നിനാണ് ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികളായ നവീദ് ബാബു, ആസിഫ് മുഹമ്മദ് എന്നിര്‍ക്കൊപ്പം ദേവീന്ദറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. കശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഇവരെ കടത്താന്‍ സഹായിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ആയുധങ്ങളും പണവും കണ്ടെടുത്തിരുന്നു. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

അറസ്റ്റിലായ തീവ്രവാദികളുടെ ഉദ്ദേശ്യമെന്തായിരുന്നു? നേരത്തെ തീവ്രവാദികളെ സഹായിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍.ഐ.ഐ അന്വേഷിക്കുക.

അതേസമയം, 2002ലെ ഗുജറാത്ത് കലാപത്തിലെ ഗുല്‍ബര്‍ഗ കൂട്ടക്കൊലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് (അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി) ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ വൈ.സി ത്യാഗിയാണ് ഇപ്പോള്‍ എന്‍.ഐ.എ ഡി.ജി.പി എന്നതാണ് കൗതുകകരം. ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിസ്ഥാനത്തുണ്ടായിരുന്ന ഹിരണ്‍ പാണ്ഡ്യ വധക്കേസില്‍ ഷാക്ക് ക്ലീന്‍ചിറ്റ് നല്‍കിയതും ഇയാളായിരുന്നു. ഗുല്‍ബര്‍ഗ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മുന്‍ എം.പി ഇഹ്‌സാന്‍ ജാഫ്രി അടക്കം അമ്പതിലേറെ പേരാണ് കൊല്ലപ്പെട്ടത്.

അതിനിടെ, 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസിലും ദേവീന്ദറിന് പങ്കുണ്ടോ എന്നന്വേഷിക്കുമെന്ന് കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിങ് പറഞ്ഞു.

'എന്തെങ്കിലും സംശയം തോന്നിയാല്‍ പരിശോധിക്കും. ഒരു വശവും പരിശോധിക്കുന്നതിന് തടസ്സമില്ല. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേവിന്ദര്‍ സിങ് ഭീകരരെ താമസിപ്പിച്ചത് സ്വന്തം വീട്ടിലാണെന്ന് കണ്ടെത്തിയിരുന്നു. ശ്രീനഗറിലെ സൈനിക കേന്ദ്രത്തോട് അടുത്തു നില്‍ക്കുന്ന വീടാണ് ദേവിന്ദറിന്റേത്. ശ്രീനഗറിലെ ഏറ്റവും സുരക്ഷിത സ്ഥലങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ഇന്ദിരാ നഗറിലാണ് ഈ വീടുള്ളത്. വീടിന്റെ മതിലിന് അപ്പുറമാണ് 15 കോര്‍പ്‌സിന്റെ ആസ്ഥാനം. എന്നാല്‍ അഞ്ചു വര്‍ഷമായി വാടക വീട്ടിലാണ് ദേവിന്ദറിന്റെ താമസം. ഈ വീട്ടില്‍ നിന്ന് പൊലീസ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.

Next Story
Read More >>