ബിജെപി ഇതര സര്‍ക്കാരുകളെ തകര്‍ക്കാന്‍ കച്ചകെട്ടി ബിജെപിയെന്ന് കോണ്‍ഗ്രസ്സ് നേതാവ് മല്ലികാര്‍ജ്ജുന്‍ കാര്‍ഗെ

നിലവില്‍ 224 അംഗ നിയമസഭയില്‍ 118 മെംബര്‍മാരാണ് കോണ്‍ഗ്രസ്സിനുള്ളത്. വിവിധ എംഎല്‍എമാരുടെ രാജി സ്പീക്കര്‍ അംഗീകരിക്കുകയാണെങ്കില്‍ എണ്ണം 105 ആകും.

ബിജെപി ഇതര സര്‍ക്കാരുകളെ തകര്‍ക്കാന്‍ കച്ചകെട്ടി ബിജെപിയെന്ന് കോണ്‍ഗ്രസ്സ്  നേതാവ് മല്ലികാര്‍ജ്ജുന്‍ കാര്‍ഗെ

ബിജെപി ഇതര സര്‍ക്കാരുകളെ ഏതുവിധേനയും വീഴ്ത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ്സ് നേതാവ് മല്ലികാര്‍ജ്ജുന്‍ കാര്‍ഗെ ആരോപിച്ചു. കോണ്‍ഗ്രസ്-ജെഡിയു സഖ്യത്തിന്റെ 11 എംഎല്‍എ മാര്‍ രാജിവച്ച സാഹചര്യത്തിലാണ് മല്ലികാര്‍ജ്ജുന്‍ കാര്‍ഗെയുടെ പ്രതികരണം. രാജിവച്ചവര്‍ ബിജെപി നേതാവിന്റെ സ്വകാര്യ ജെറ്റിലാണ് മുംബൈയിലേക്ക് പറന്നത്. ശനിയാഴ്ച രാത്രി മുതല്‍ അവര്‍ ബിജെപി സംരക്ഷണയിലാണെന്നും കാര്‍ഗെ ആരോപിച്ചു.

അവസാന കണക്കെടുത്താല്‍ നിലവില്‍ 14 ഭരണകക്ഷി എംഎല്‍എമാര്‍ രാജി കൊടുത്തു കഴിഞ്ഞു. എച്ച് ഡി കുമാരസ്വാമി സ്വകാര്യ വിദേശയാത്രയ്ക്കു പോയ സമയത്താണ് പ്രതിസന്ധി രൂപപ്പെട്ടത്. കോണ്‍ഗ്രസ്സ് സംസ്ഥാന നേതാവ് ദിനേഷ് ഗുണ്ടു റാവുവും പര്യടനത്തിലാണ്.

ബിജെപി ബിജെപിഇതര പാര്‍ട്ടികളെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. ഇതിലൂടെ പ്രാദേശിക പാര്‍ട്ടികളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം കേന്ദ്രം നേരിട്ടാണ് ചെയ്യുന്നത്- കാര്‍ഗെ മാദ്ധ്യമങ്ങലോട് പറഞ്ഞു.

താനായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന റിപോര്‍ട്ടുകള്‍ കാര്‍ഗെ നിഷേധിച്ചു. ഈ വാര്‍ത്ത തങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

നിലവില്‍ 224 അംഗ നിയമസഭയില്‍ 118 മെംബര്‍മാരാണ് കോണ്‍ഗ്രസ്സിനുള്ളത്. വിവിധ എംഎല്‍എമാരുടെ രാജി സ്പീക്കര്‍ അംഗീകരിക്കുകയാണെങ്കില്‍ എണ്ണം 105 ആകും. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ്സിനും 105 ആകും. ഏറ്റവും വലിയ ഒറ്റ കക്ഷിയെന്ന നിലിയില്‍ ബജെപിയെ സര്‍്ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
Read More >>