മസ്തിഷ്‌ക്കജ്വരത്തെ കുറിച്ച് ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ബിഹാറിനോട് സുപ്രിം കോടതി

മുസഫര്‍പൂരില്‍ പടര്‍ന്നുപിടിച്ച മസ്തിഷ്‌ക്കജ്വരം മൂലം ഇതുവരെ ഏകദേശം 130 കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ട്.

മസ്തിഷ്‌ക്കജ്വരത്തെ കുറിച്ച് ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ബിഹാറിനോട് സുപ്രിം കോടതി

ബിഹാറില്‍ കുട്ടികള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുന്ന മസ്തിഷ്‌ക്ക ജ്വരത്തെ കുറിച്ച് ഉടന്‍ സത്യവാങ് മൂലം സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രിം കോടതി. പൊതുജനാരോഗ്യത്തെ സംബന്ധിച്ച വിവരങ്ങള്‍, പോഷകാഹാരം, മസ്തിഷ്‌ക്കജ്വരം നിയന്ത്രിക്കുന്നതിനു സ്വീകരിച്ച ചികിത്സാപദ്ധതി തുടങ്ങിയ വിവരങ്ങളാണ് ഏഴ് ദിവസത്തിനകം സമര്‍പ്പിക്കേണ്ടത്.

മുസഫര്‍പൂരില്‍ പടര്‍ന്നുപിടിച്ച മസ്തിഷ്‌ക്കജ്വരം മൂലം ഇതുവരെ ഏകദേശം 130 കുട്ടികള്‍ മരണപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഏകദേശം 560 ഓളം കുട്ടികള്‍ക്ക് രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ് തുടങ്ങിയവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളും വിശദമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശിലും ഇത്തരം മരണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വാദത്തിനിടയില്‍ ഒരു കക്ഷിയുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. കോടതി അത് പരിഗണിക്കുകയും യുപി സര്‍ക്കാരിനോടും റിപോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. കേസ് പത്ത് ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും.

Read More >>