എഫ്ബി പോസ്റ്റ്: ഗായിക ഹാഡ് കോറിനെ രാജ്യദ്രോഹ കേസില്‍ അറസ്റ്റ് ചെയ്തു

വരാണസിയിലെ അഭിഭാഷകന്‍ ശശാങ്ക് ശേഖറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

എഫ്ബി പോസ്റ്റ്: ഗായിക ഹാഡ് കോറിനെ രാജ്യദ്രോഹ കേസില്‍ അറസ്റ്റ് ചെയ്തു

മോഹന്‍ ഭഗത്തിനെയും യോഗി ആദിത്യനാഥിനെയും ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിച്ച ഗായിക ഹാഡ് കോറിനെ രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്തു. ഹാഡ് കോര്‍ എന്ന് സംഗീതരംഗത്ത് പ്രശസ്തയായ തരണ്‍ കൗര്‍ ധില്ലനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വരാണസിയിലെ അഭിഭാഷകന്‍ ശശാങ്ക് ശേഖറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

124എ(രാജ്യദ്രോഹം)153(വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍), 500(മാനനഷ്ടം) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ഇന്ത്യയിലെ എല്ലാ ഭീകരാക്രമണങ്ങള്‍ക്കും ഉത്തരവാദിയെന്ന അടിക്കുറിപ്പോടെ മോഹന്‍ ഭഗത്തിന്റെ ഫോട്ടോ ഉപയോഗിച്ചുകൊണ്ടുള്ള ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റും യോഗി ആദിത്യനാഥിനെ ഓറഞ്ച് റെയ്പ് മാന്‍ എന്ന് വിശേഷിപ്പിക്കുന്ന മറ്റൊരു പോസ്റ്റുമാണ് പരാതിക്കാധാരം.


ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തില്‍ പിറന്ന ഹാഡ് കോര്‍, ഏക് ഗ്ലാസ്സി എന്ന ഗാനത്തോടെയാണ് പ്രശസ്തയായത്. നിരവധി ബോളിവുഡ് ചിത്രങ്ങളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Read More >>