സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ മമതയുമായി ചര്‍ച്ചയ്ക്കു തയ്യാറാവുന്നു, സ്ഥലം പിന്നീട് തീരുമാനിക്കും

ഇന്നലെ വൈകീട്ട് സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമരക്കാര്‍ പങ്കെടുത്തിരുന്നില്ല. മമതയുടെ ചര്‍ച്ചാ വാഗ്ദ്ധാനം ആത്മാര്‍ത്ഥമല്ലെന്ന് ആരോപിച്ച സമരക്കാര്‍ മുഖ്യമന്ത്രിയോട് സമരം നടക്കുന്ന എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ എത്തി മാപ്പു പറയണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ മമതയുമായി ചര്‍ച്ചയ്ക്കു തയ്യാറാവുന്നു, സ്ഥലം പിന്നീട് തീരുമാനിക്കും

ബംഗാള്‍ സര്‍ക്കാരിന് ആശ്വാസം നല്‍കിക്കൊണ്ട് സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ ചര്‍ച്ചയ്ക്കു തയ്യാറാവുന്നു. ശനിയാഴ്ച രാത്രി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ചര്‍ച്ചാ വേദി പിന്നീട് തീരുമാനിക്കും. ഗവേണിങ് ബോഡി ചേര്‍ന്നശേഷമായിരിക്കും അതില്‍ വ്യക്തത വരിക.

ഇന്നലെ വൈകീട്ട് സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമരക്കാര്‍ പങ്കെടുത്തിരുന്നില്ല. മമതയുടെ ചര്‍ച്ചാ വാഗ്ദ്ധാനം ആത്മാര്‍ത്ഥമല്ലെന്ന് ആരോപിച്ച സമരക്കാര്‍ മുഖ്യമന്ത്രിയോട് സമരം നടക്കുന്ന എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ എത്തി മാപ്പു പറയണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

ഇന്നലെ വൈകീട്ട് ജൂനിയര്‍ ഡോക്ടര്‍മാരുടെ സംയുക്ത യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ തങ്ങള്‍ സംവാദത്തിലാണ് വിശ്വസിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുഖ്യമന്ത്രി ഒരു കൈ തന്നാല്‍ തങ്ങള്‍ പത്ത് കൈ തരും. പ്രതിസന്ധി തീരാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. സമരക്കാരില്‍ ചിലര്‍ മമതയെ സെക്രട്ടറിയേറ്റില്‍ സന്ദര്‍ശിച്ചിരുന്നുവെന്ന വാദം അവര്‍ തള്ളിക്കളഞ്ഞു.

ഇന്നലെ സെക്രട്ടറിയേറ്റില്‍ നടന്ന പത്രസമ്മേളനത്തില്‍ മമത, സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ഉടന്‍ ജോലിക്ക് ഹാജരാവാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം സമരത്തിന്റെ പേരില്‍ അധികാരമുണ്ടെങ്കില്‍ പോലും എസ്മ ഉപയോഗിക്കില്ലെന്നും അറിയിച്ചു. പ്രതികാര നടപടികളും ഉണ്ടാവില്ല.

പ്രശ്‌നം ഉടന്‍ തീര്‍ക്കാനും ജൂനിയര്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്താനും ബംഗാള്‍ ഗവര്‍ണര്‍ കെ എന്‍ ത്രിപാഠി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഗവര്‍ണറുമായി താന്‍ സംസാരിച്ചെന്നും എടുക്കേണ്ട നടപിടകളെകുറിച്ച് ധാരണയായെന്നും പിന്നീട് മമത പറഞ്ഞു.

അതേസമയം സമരത്തെ കുറിച്ചുള്ള റിപോര്‍ട്ട് ആവശ്യപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് മമത രൂക്ഷമായി പ്രതികരിച്ചു. ഇത്തരം റിപോര്‍ട്ടുകള്‍ ബംഗാളില്‍ നിന്നല്ല നിരവധി കൊലപാതകങ്ങള്‍ നടക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നും ഗുജറാത്തില്‍ നിന്നുമാണ് തേടേണ്ടതെന്നായിരുന്നു മമതയുടെ പ്രതികരണം.
Read More >>