വയര്‍ലെസ് പവര്‍ ബാങ്കുമായി സാംസങ്

മൈക്രോ യുഎസ‌്ബി വഴിയോ യുഎസ‌്ബി ടൈപ‌് കേബിൾവഴിയോ ഇവ ചാർജ‌് ചെയ്യാം.

വയര്‍ലെസ് പവര്‍ ബാങ്കുമായി സാംസങ്

മുംബൈ: വയർലെസ‌് പവർ ബാങ്ക‌ും വയർലെസ‌് ചാർജർ ഡ്യുയോ പാഡും അവതരിപ്പിക്കാൻ പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിർമ്മാതാക്കളായ സാംസങ‌്. 10,000 എംഎഎച്ച‌് കപ്പാസിറ്റിയാണ‌് ബാറ്ററികൾക്കുള്ളത‌്. മൈക്രോ യുഎസ‌്ബി വഴിയോ യുഎസ‌്ബി ടൈപ‌് കേബിൾവഴിയോ ഇവ ചാർജ‌് ചെയ്യാം. 3000 മുതലാണ്‌ വില.

കറുപ്പ‌്, വെള്ള നിറത്തിൽ ഇറങ്ങുന്ന വയർലെസ‌് ചാർജറുകളിൽ ഉപകരണം ചൂടാവുന്നതിനെ തണുപ്പിക്കാനുള്ള ഫാനും ഘടിപ്പിച്ചിട്ടുണ്ട‌്. ഇവ രണ്ടും ആമസോൺ, ഫ്ലിപ‌്കാർട്ട‌് തുടങ്ങിയ ഓൺലൈൻ ഷോപ്പിങ‌് സൈറ്റുകളിൽ ലഭിക്കും.

Read More >>