ഞാന്‍ ചാനലില്‍ വന്ന് തമാശ പറയുകയല്ല, ഓണക്കോടിക്ക് ഒപ്പം ഒന്നരക്കോടി തന്നെ തരും; വെറലായി പൃഥ്വിയുടെ വാക്കുകള്‍-വീഡിയോ

പലരും വിളിക്കുന്നത് പ്രിത്വിയാണ് എന്ന് പറഞ്ഞപ്പോള്‍ വിശ്വസിച്ചിരുന്നില്ല

ഞാന്‍ ചാനലില്‍ വന്ന് തമാശ പറയുകയല്ല, ഓണക്കോടിക്ക് ഒപ്പം ഒന്നരക്കോടി തന്നെ തരും; വെറലായി പൃഥ്വിയുടെ വാക്കുകള്‍-വീഡിയോ

എറണാകുളം: ഓണക്കോടിക്ക് ഒപ്പം ഒന്നരക്കോടി എന്ന പരസ്യവാചകം ഏവര്‍ക്കും കാണാപ്പാഠമാണ്. ട്രോളന്മാരുടെ ഇഷ്ടവാചകവുമാണിത്. എന്നാല്‍ താന്‍ ചാനലില്‍ വന്ന് കളി പറയുകയല്ലെന്ന പൃഥ്വിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. പ്രശസ്ത വസ്ത്രസ്ഥാപനവുമായി ബന്ധപ്പെട്ട പരസ്യത്തില്‍ സമ്മാന വിജയികളെ ഫോണില്‍ വിളിച്ചാണ് പൃഥ്വി ഞെട്ടിച്ചത്. ഈ ഫോണ്‍കോളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

പലരും വിളിക്കുന്നത് പ്രിത്വിയാണ് എന്ന് പറഞ്ഞപ്പോള്‍ വിശ്വസിച്ചിരുന്നില്ല. ഇതില്‍ ഒരാളോട് ഞാന്‍ ഈ ഓണകോടിക്ക് ഒപ്പം ഒന്നര കോടി എന്ന് ചാനലില്‍ വന്ന് പറയുന്നത് വെറുതെ അല്ലെന്ന് മനസിലായില്ലെ എന്നായിരുന്നു പൃഥ്വി ചോദിച്ചത്.


വെള്ളിത്തിരയില്‍ എന്ന പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൃഥ്വിരാജ് താരമാണ്. ട്രോളന്മാരുടെയും ഇഷ്ടതാരമാണ് പൃഥ്വി. കല്ല്യാണ്‍ സില്‍ക്സിന്റെ പ്ൃഥ്വിയുടെ പരസ്യത്തോളം മറ്റൊരു പരസ്യം ആരെങ്കിലും ട്രോള്‍ ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്.

Next Story
Read More >>