ജൂഹി റുസ്തഗിക്കൊപ്പം രോവിന്‍; ഇത് വിവാഹ സൂചനയോ എന്ന് ആരാധകര്‍

ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ മലയാളി പ്രേക്ഷക ഹൃദയം കീഴടക്കിയ ജൂഹി റുസ്തഗി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ആരാധകര്‍. ...

ജൂഹി റുസ്തഗിക്കൊപ്പം രോവിന്‍;   ഇത് വിവാഹ സൂചനയോ എന്ന് ആരാധകര്‍

ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ മലയാളി പ്രേക്ഷക ഹൃദയം കീഴടക്കിയ ജൂഹി റുസ്തഗി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ആരാധകര്‍.

ഡോക്ടര്‍ രോവിൻ ജോർജിനെ കേന്ദ്രീകരിച്ചാണ് ജൂഹിയുടെ വിവാഹ വാർത്തകൾ പ്രചരിക്കുന്നത്. അടുത്തിടെ ഒരു സിനിമയുടെ പൂജാ ചടങ്ങിൽ ഇരുവരും ഒന്നിച്ചെത്തിയതും ആരാധകരുടെ സംശയം ബലപ്പെടുത്തി.ഒരേ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ഇരുവരും ചടങ്ങനെത്തിയത്.


'എല്ലാ പ്രണയഗാനങ്ങളും പെട്ടെന്ന് നിന്നെക്കുറിച്ചായപ്പോള്‍' എന്ന കുറിപ്പോടെ രോവിന്‍ ജോര്‍ജ്ജിനൊപ്പമുള്ള ചിത്രം ജൂഹി ചിത്രം പങ്കുവച്ചിരുന്നു.

ഡോക്ടറും ആര്‍ടിസ്റ്റുമാണ് രോവിന്‍. നിരവധി കവര്‍ ആല്‍ബങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ഒരു സംഗീത ആൽബത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്.

Next Story
Read More >>