വിദേശപര്യടനങ്ങളില്‍ ഭാര്യമാരെയും കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് വിരാട് കോഹ്ലി

ടീമിലെ ഉന്നത് ഉദ്യോഗസ്ഥര്‍ ഉന്നതാധികാര സമതിക്ക് മുമ്പാകെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നയപരമായ തീരുമാനമായതിനാല്‍ പുതിയ കമ്മറ്റി വന്നതിന് ശേഷം മാത്രമാകും വിഷയത്തില്‍ തീരുമാനം എടുക്കുക.

വിദേശപര്യടനങ്ങളില്‍ ഭാര്യമാരെയും കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് വിരാട് കോഹ്ലി

മുംബൈ: വിദേശ പര്യടനങ്ങളില്‍ കളിക്കാരുടെ കൂടെ ഭാര്യമാരെയും കൊണ്ടുപോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നായകന്‍ ബി.സി.സിഐയോട് ആവശ്യപ്പെട്ടു. രണ്ട് ആഴ്ചയില്‍ അധികം നീണ്ടു നില്‍ക്കുന്ന വിദേശ പര്യടനങ്ങളില്‍ പരമ്പര അവസാനിക്കുന്നത് വരെ ഭാര്യമാരെയും കൂടെ നിര്‍ത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യം.

ടീമിലെ ഉന്നത് ഉദ്യോഗസ്ഥര്‍ ഉന്നതാധികാര സമതിക്ക് മുമ്പാകെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നയപരമായ തീരുമാനമായതിനാല്‍ പുതിയ കമ്മറ്റി വന്നതിന് ശേഷം മാത്രമാകും വിഷയത്തില്‍ തീരുമാനം എടുക്കുക.

നിലവില്‍ രണ്ട് ആഴ്ച മാത്രമാണ് ഭാര്യമാരെ കൂടെ താമസിപ്പിക്കാന്‍ ബി.സി.സിഐ അനുവാദം നല്‍കുന്നത്.

ഭാര്യമാരെ കൂടെ താമസിപ്പിക്കുന്നത് സംബന്ധിച്ച് നിരവധി ക്രിക്കറ്റ് ബോര്‍ഡുകള്‍ കര്‍ശന നിബന്ധനകള്‍ കൊണ്ടുവന്നിട്ടുണ്ട്. 2007 ലെ ആഷസില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ 5-0ത്തിന് തോറ്റതിന് ശേഷം തോല്‍വിക്ക് കാരണം കളിക്കാരുടെ ഭാര്യമാരും കാമുകിമാരുമാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ച സമതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ വിഡ്ഢിത്തമെന്നായിരുന്നു അന്നത്തെ ഇംഗ്ലീഷ് താരമായിരുന്ന കെവിന്‍ പീറ്റേഴ്‌സന്റെ പ്രതികരണം.

നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കളിക്കാര്‍ക്കൊപ്പമെടുത്ത ഫോട്ടോയില്‍ അനുഷ്‌കയും ഉള്‍പ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയിരുന്നു.

Next Story
Read More >>