ഗോകുലം കേരളാ എഫ്.സിയുടെ ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ

ഈസ്റ്റ് സ്റ്റാന്റിലും സൗത്ത് സ്റ്റാന്റിലും നോര്‍ത്ത് സ്റ്റാന്റിലും അമ്പത് രൂപയാണ് ടിക്കറ്റ് നിരക്ക്. വെസ്റ്റ് സ്റ്റാന്റില്‍ 75 രൂപയും വി.ഐ.പി വി.വി.ഐ.പി ടിക്കറ്റിന് 150 രൂപയുമാണ് നിരക്ക്. ടിക്കറ്റുകള്‍ പേ ടിഎം ആപ്പ് വഴിയു ടീമിന്റെ വെബ്‌സൈറ്റില്‍ നിന്നും വാങ്ങാന്‍ സാധിക്കും

ഗോകുലം കേരളാ എഫ്.സിയുടെ ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ

കോഴിക്കോട്: ഐ ലീഗില്‍ കേരളത്തിന്റെ സാന്നിദ്ധ്യമായ ഗോകുലം കേരളാ എഫ്.സിയുടെ മത്സരങ്ങളുടെ ടിക്കറ്റ് നിരക്കുകുകള്‍ പുറത്തുവിട്ടു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് 50 രൂപ മുതല്‍ 150 രൂപ വരെയാണ്.

ഈസ്റ്റ് സ്റ്റാന്റിലും സൗത്ത് സ്റ്റാന്റിലും നോര്‍ത്ത് സ്റ്റാന്റിലും അമ്പത് രൂപയാണ് ടിക്കറ്റ് നിരക്ക്. വെസ്റ്റ് സ്റ്റാന്റില്‍ 75 രൂപയും വി.ഐ.പി വി.വി.ഐ.പി ടിക്കറ്റിന് 150 രൂപയുമാണ് നിരക്ക്. ടിക്കറ്റുകള്‍ പേ ടിഎം ആപ്പ് വഴിയു ടീമിന്റെ വെബ്‌സൈറ്റില്‍ നിന്നും വാങ്ങാന്‍ സാധിക്കും. നാളെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കിറ്റ് ലോഞ്ചിംഗ് ചടങ്ങില്‍ വച്ച് ടിക്കറ്റ് വിതരണവും നടക്കും.

ALSO READ: ഞാനും പിള്ളേരും റെഡിയാണ്; ബിനോ ജോര്‍ജ്ജ്

വി.ഐ.പി സീസണ്‍ ടിക്കറ്റിന് 700 രൂപയും വെസ്റ്റ് സ്റ്റാന്റിന് 500 രൂപയും മറ്റുള്ളവയ്ക്ക് 300 രൂപയുമാണ് നിരക്ക്. ഒക്ടോബര്‍ 27 ന് വൈകീട്ട് അഞ്ചിന്

മോഹന്‍ ബഗാനുമായി കോഴിക്കോടാണ് ഗോകുലം കേരളാ എഫ്. സിയിുടെ ആദ്യ മത്സരം.

ടീമിന്റെ ജേഴ്‌സി പ്രകാശനം നാളെ വൈകീട്ട് ആറിന് കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ നടക്കും. തൈക്കുടം ബ്രിഡ്ജിന്റെ സംഗീത നിശയും നാളത്തെ പരിപാടിയില്‍ ഉണ്ടാകും

Read More >>