ഡ്വെയിന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിമരിച്ചു

വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 2004 ല്‍ വെസ്റ്റന്‍ഡീസിനായി അരങ്ങേറിയ ബ്രാവോ 2014 ഒക്ടോബറിലാണ് അവസാനമായി ഏകദിന മത്സരം കളിച്ചത്. 2010ന് ശേഷം ഒരു ടെസ്റ്റ് മത്സരം പോലും കളിക്കാന്‍ താരത്തിനായിട്ടില്ല.

ഡ്വെയിന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിമരിച്ചു

വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 2004 ല്‍ വെസ്റ്റന്‍ഡീസിനായി അരങ്ങേറിയ ബ്രാവോ 2014 ഒക്ടോബറിലാണ് അവസാനമായി ഏകദിന മത്സരം കളിച്ചത്. 2010ന് ശേഷം ഒരു ടെസ്റ്റ് മത്സരം പോലും കളിക്കാന്‍ താരത്തിനായിട്ടില്ല. വെസ്റ്റന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി ഏറെക്കാലം ശീതസമരത്തിലായിരുന്നത് കരിയറില്‍ ബ്രാവോയ്ക്ക് തിരിച്ചടിയായത്.

2004 ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ ബ്രാവോ 164 ഏകദിനങ്ങളും 40 ടെസ്റ്റുകളും 66 ട്വന്റി ട്വന്റിയും കളിച്ചിട്ടുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നേ പാക്കിസ്ഥാനെതിരായ ട്വന്റി ട്വന്റിയായിരുന്നു അവസാന അന്താരാഷ്ട്ര മത്സരം.

40 ടെസ്റ്റുകളില്‍ നിന്നായി 2200 റണ്‍സും 86 വിക്കറ്റും നേടി. 2968 ഏകദിന റണ്‍സും 199 വിക്കറ്റുകളും നേടിയ ബ്രാവോ 66 ട്വന്റി ട്വന്റികളില്‍ നിന്നായി 1142 റണ്‍സും 52 വിക്കറ്റുകളും നേടി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐ.പി.എല്‍ പോലുള്ള വേദികളില്‍ ബ്രാവോ തുടര്‍ന്നും കളിക്കും.

Read More >>