വിജയശ്രീലാളിതനായി ധോണി, ഓസ്‌ട്രേലിയന്‍ മണ്ണില്‍ പുതിയ നേട്ടം

ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി വഹിച്ചത്....

വിജയശ്രീലാളിതനായി ധോണി, ഓസ്‌ട്രേലിയന്‍ മണ്ണില്‍ പുതിയ നേട്ടം

ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി വഹിച്ചത്. മൂന്ന് മത്സരങ്ങളിലും അര്‍ദ്ധ സെഞ്ചുറി നേടിയ ധോണിയുടെ ഫിനിഷിങ് പാടവമാണ് ഇന്ത്യയുടെ രണ്ട് വിജയങ്ങളിലും കരുത്തായത്.

ഇന്നത്തെ മത്സരത്തില്‍ പുതിയ നേട്ടമാണ് ധോണിക്ക് കൈവന്നത്. ഓസീസ് മണ്ണില്‍ 1000 ഏകദനി റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡ് ഇന്നത്തെ മത്സരത്തിലൂടെ ധോണി സ്വന്തമാക്കി. മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് നേട്ടം സ്വന്തമാക്കാന്‍ 36 റണ്‍സായിരുന്നു ധോണിക്ക് വേണ്ടിയിരുന്നത്. 87 റണ്‍സുമായി ധോണിയുടെ ഇന്നിങ്‌സ് വിജയത്തില്‍ നിര്‍ണായകമായപ്പോള്‍ 1000 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാനും ധോണിക്കായി. സച്ചിന്‍ തെണ്ടുല്‍ക്കാര്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് ധോണിക്ക് മുന്നേ ഈ നേട്ടത്തിലെത്തിയത്.

പരമ്പരയില്‍ നിര്‍ണായകമായ മൂന്ന് അര്‍ദ്ധ സെഞ്ചുറികളാണ് ധോണി നേടിയത്. 193 റണ്‍സോടെ പരമ്പരയുടെ താരമാകാനും ധോണിക്കായി. സിഡ്‌നിയില്‍ 51 ഉം അഡ്‌ലെയിഡില്‍ 55 നോട്ടൗട്ടും മെല്‍ബണില്‍ 87 നോട്ടൗട്ടുമായിരുന്നു ധോണിയുടെ പ്രകടനം.