പന്ത് ചുരണ്ടല്‍ വിവാദം; ഓസീസ് താരങ്ങളുടെ വിലക്ക് നീക്കുമെന്ന് സൂചന

ആദ്യ തീരുമാന പ്രകാരം 2019 മാര്‍ച്ച് 29 വരെയാണ് സ്മിത്തിന്റെയും വാര്‍ണറുടെയും വിലക്ക് നിലനില്‍ക്കുന്നത്. ബാന്‍ക്രോഫ്റ്റിന്റെ വിലക്ക് ഡിസംബര്‍ 29ന് അവസാനിക്കുന്നതാണ്. വിലക്കില്‍ പെട്ടന്ന് തീരുമാനം ഉണ്ടാവുകയാണെങ്കില്‍ ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ മൂവരെയും പരിഗണിക്കുമെന്നാണ് സൂചന.

പന്ത് ചുരണ്ടല്‍ വിവാദം; ഓസീസ് താരങ്ങളുടെ വിലക്ക് നീക്കുമെന്ന് സൂചന

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് വിലക്ക് നേരിടുന്ന ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് മേലുള്ള നടപടിയില്‍ ഇളവ് വരുത്തുമെന്ന് സൂചന. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈ ആഴ്ച നടക്കുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് ഓസ്ട്രേലിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വിലക്ക് വെട്ടിചുരുക്കണമെന്നാവശ്യപ്പെട്ട് താരങ്ങള്‍ നല്‍കിയ അപേക്ഷയിന്മേലുള്ള നടപടിയായാണ് ഇക്കാര്യം പരിഗണിക്കുക.

Read More >>