പുന:സ്ഥാപിക്കലിന്റെ ദൃശ്യകാവ്യമായി ദ്യുതി

പ്രളയത്തില്‍ കേരളം മുഴുവന്‍ വെള്ളത്തിലായപ്പോള്‍, മുക്കുവ തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ സമൂഹം തിരിച്ചറിഞ്ഞ് ആദരിച്ചിരുന്നു. അതിലും അപകടകരമായാണു കെ എസ് ഇ ബി ജീവനക്കാര്‍ ആ ദിവസങ്ങളില്‍ ജോലി ചെയ്തതെന്ന് ആല്‍ബം നമുക്ക് കാണിച്ച് തരുന്നു. സകലതും നശിപ്പിച്ച് പ്രളയം കേരളത്തില്‍ പടര്‍ന്നപ്പോള്‍ വൈദ്യുതി ജീവനക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒരു പാട് അപകടങ്ങളെ തരണം ചെയ്തു. ആ വിവരണം ജോജിതയുടെ പാട്ടിലും ആല്‍ബത്തിലുമുണ്ട്.

പുന:സ്ഥാപിക്കലിന്റെ ദൃശ്യകാവ്യമായി ദ്യുതി

തൃശ്ശൂര്‍ : മഹാപ്രളയത്തിന്റെ കാലത്ത് കേരളത്തിലെ വൈദുതി വകുപ്പ് ജീവനക്കാര്‍ നടത്തിയ സേവനപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുന്ന ആല്‍ബം പുറത്തിറങ്ങി. ദ്യുതി - മിഷന്‍ റീ കണക്ട് എന്ന് പേരിട്ടിരിക്കുന്ന സംഗീത ആല്‍ബം ഒരുക്കിയിരിക്കുന്നത് തൃശ്ശൂര്‍ ജില്ലയിലെ മാടക്കത്ര 400 കെ വി സബ് സ്റ്റേഷനിലെ ജീവനക്കാരാണു. കെ എസ് ഇ ബി സബ്ബ് എഞ്ചിനീയറും എഴുത്തുകാരിയുമായ ജോജിത വിനീഷ് ആണു ദ്യതിയുടെ രചനയും സംവിധാനവും .

പ്രളയത്തില്‍ കേരളം മുഴുവന്‍ വെള്ളത്തിലായപ്പോള്‍, മുക്കുവ തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ സമൂഹം തിരിച്ചറിഞ്ഞ് ആദരിച്ചിരുന്നു. അതിലും അപകടകരമായാണു കെ എസ് ഇ ബി ജീവനക്കാര്‍ ആ ദിവസങ്ങളില്‍ ജോലി ചെയ്തതെന്ന് ആല്‍ബം നമുക്ക് കാണിച്ച് തരുന്നു. സകലതും നശിപ്പിച്ച് പ്രളയം കേരളത്തില്‍ പടര്‍ന്നപ്പോള്‍ വൈദ്യുതി ജീവനക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒരു പാട് അപകടങ്ങളെ തരണം ചെയ്തു. ആ വിവരണം ജോജിതയുടെ പാട്ടിലും ആല്‍ബത്തിലുമുണ്ട്.

ദ്യുതിക്ക് സംഗീതം നിര്‍വ്വഹിച്ചത് നിഖില്‍ സാനാണു. പാടിയിരിക്കുന്നത് സുമേഷ് കൃഷ്ണയും പ്രവീൺ ബാബുവും. സലി കെ.എസ് ആണു നിര്‍മ്മാണം .

കര്‍മ്മം ചെയ്യുന്ന മേഖലയില്‍ തന്നെ തന്റെ സര്‍ഗ്ഗാത്മകത ഉപയോഗിക്കാനായത് സന്തോഷം നല്‍കിയതായി ജോജിത വിനീഷ് പറഞ്ഞു. കൂടുതല്‍ ആളുകള്‍ യു ട്യൂബ് വഴി ഈ ദിവസങ്ങളില്‍ ആല്‍ബം കാണുന്നതിലും സന്തോഷമുണ്ട്. അപകടകരമായി ജോലിയെടുക്കുന്ന സഹജീവനക്കാരെ ആല്‍ബത്തില്‍ അവതരിപ്പിക്കാനായി എന്നത് കൂടുതല്‍ സന്തോഷം നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു. ദ്യുതി - മിഷന്‍ റീ കണക്ട് എന്ന ആല്‍ബം ഇവിടെ കാണാം

Read More >>