പുതിയ പുസ്തകങ്ങള്‍ മിക്കതും തന്നെ വായിപ്പിക്കുന്നില്ല- എംടി

കോഴിക്കോട്: മലയാളത്തിലെ പുതിയ പുസ്തകങ്ങള്‍ മിക്കതും തന്നെ വായിപ്പിക്കുന്നില്ലെന്നും കുറച്ചു പേജ് വായിച്ച് അവസാനിപ്പിക്കേണ്ട അവസ്ഥയാണെന്നും എം.ടി....

പുതിയ പുസ്തകങ്ങള്‍ മിക്കതും തന്നെ വായിപ്പിക്കുന്നില്ല- എംടി

കോഴിക്കോട്: മലയാളത്തിലെ പുതിയ പുസ്തകങ്ങള്‍ മിക്കതും തന്നെ വായിപ്പിക്കുന്നില്ലെന്നും കുറച്ചു പേജ് വായിച്ച് അവസാനിപ്പിക്കേണ്ട അവസ്ഥയാണെന്നും എം.ടി. വാസുദേവന്‍ നായര്‍. എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ എസ്പതിനായിരം നോവല്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായന മടുത്ത പുസ്തങ്ങളെ കുറിച്ച് ചിലരോട് പറയുമ്പോള്‍ മാജിക്കല്‍ റിയലിസം എന്നൊക്കെ പറഞ്ഞ് ഓഴിവാകാറാണ് പതിവ്. പക്ഷേ നമ്മളൊക്കെ വായന തുടങ്ങിയിട്ട് കാലങ്ങളായി. എന്തൊക്കെ ചേര്‍ത്താലും ഉള്ളില്‍ തട്ടാത്ത പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയില്ല. കഥാപാത്രങ്ങള്‍ നമ്മളുടെ ഉള്ളില്‍ തട്ടി നമ്മളോട് സംസാരിക്കണം.

എങ്കിലെ വായനയ്ക്ക് ഒഴുക്ക് കിട്ടുകയുള്ളൂ. എന്നെ വായിപ്പിച്ച മനോഹരമായ നോവലാണ് ഹാഫിസിന്റെ എസ്പതിനായിരം. ഇഷ്ടത്തോടും സ്നേഹത്തോടും പുസ്തകം വായിച്ചു. പ്രദേശങ്ങളെ കുറിച്ചും അവിടുത്തെ സംസ്‌കാരങ്ങളെ കുറിച്ചും നിരവധി കഥകളും പുസ്തകങ്ങളും ഇറങ്ങിയിട്ടുണ്ട്. എന്‍.പിയുടെ എണ്ണപാടം ഇത്തരത്തിലുള്ളതായിരുന്നു. ഹാഫിസിന്റെ എസ്പതിനായിരവും ഇത്തരത്തിലുള്ളതാണ്. കൗമാരത്തിലും യവൗനത്തിനുമിടയിലുള്ള കാലമാണ് നോവലിലുള്ളത്.

റഷ്യന്‍ എഴുത്തുകാര്‍ ഇത്തരത്തിലുള്ള എഴുത്തുകള്‍ ഒരുപാടു ഉപയോഗിച്ചിട്ടുണ്ട്. ആചാരങ്ങള്‍, ഉപാചാരങ്ങള്‍, മതവിശ്വാസങ്ങള്‍, രാഷ്ട്രീയങ്ങള്‍, സങ്കല്‍പ്പനങ്ങള്‍, മിത്തുകള്‍, പൗരാണിക സങ്കല്‍പ്പങ്ങള്‍ എന്നിവയെല്ലാം നോവലില്‍ വരുന്നു. ഇവ മനോഹരമായ വായനാനുഭവം നല്‍ക്കുകയും ചെയ്യുന്നു. ഇതിലും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ഹാഫിസിന് കഴിയുമെന്നും പുസ്തകം പ്രകാശനം ചെയ്യാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും എംടി പറഞ്ഞു.

എന്‍പി കുടുംബവുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചും എംടി വാചാലനായി. എന്‍.പി.. മുഹമ്മദും ഞാനും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയുന്നതാണ്. അദ്ദേഹത്തിന്റെ മകനാണ് ഹാഫിസ്. എന്റെ ജീവിതത്തോടെ ഇഴകി ചേര്‍ന്ന ആളായിരുന്നു എന്‍.പി. അദ്ദേഹത്തിന്റെ കൂടെ നിരവധി തവണ വീട്ടില്‍ പോയിട്ടുണ്ട്. അവിടെ കണ്ടിരുന്ന രണ്ട് ആണ്‍കുട്ടികളില്‍ ഒരാളുടെ പുസ്തകമാണ് പ്രകാശനം ചെയ്ത്.

ഞാന്‍ ആ കുടുംബത്തിന്റെ ഭാഗമായി കഴിഞ്ഞവനാണ്. ഹാഫിസ് നന്നായി ചിത്രം വരയ്ക്കുമെന്ന് എന്‍.പി ഒരുപാട് തവണ എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു പക്ഷേ അദ്ദേഹം കരുതിയത് ഹാഫിസ് ചിത്രകാരനാവും എന്നായിരിക്കും. എന്നാല്‍ ഹാഫിസ് അതുമാത്രമല്ലെന്ന് അന്ന് ഞാന്‍ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങളില്‍ സച്ചിദാനന്ദന്‍ പുസ്തകം എറ്റുവാങ്ങി. ഒട്ടേറി സവിശേഷതയുള്ള എഴുത്താണ് ഹാഫിസിന്റെത്. പലരീതിയില്‍ വായിക്കാന്‍ കഴിയുന്ന നോവലാണിതെന്നും ഇതിലെ സ്ത്രീകഥാപാത്രങ്ങള്‍ പുരുഷന്മാരേക്കാള്‍ കരുത്തുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

Story by
Next Story
Read More >>