കൈയ്‌ലി ജെന്നീര്‍ നേട്ടം കൊയ്യുന്ന ഇൻസ്റ്റ​ഗ്രാം താരം

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലൂടെ കൂടുതൽ പണം നേടിയവരുടെ പട്ടികയിൽ കൈയ്‌ലി ജെന്നീർ ഒന്നാംസ്ഥാനത്ത്. അമേരിക്കൻ ടെലിവിഷൻ അവതാരകയായ കൈയ്‌ലി സോഷ്യൽ മീഡിയയിലെ...

 കൈയ്‌ലി ജെന്നീര്‍ നേട്ടം കൊയ്യുന്ന ഇൻസ്റ്റ​ഗ്രാം താരം

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലൂടെ കൂടുതൽ പണം നേടിയവരുടെ പട്ടികയിൽ കൈയ്‌ലി ജെന്നീർ ഒന്നാംസ്ഥാനത്ത്. അമേരിക്കൻ ടെലിവിഷൻ അവതാരകയായ കൈയ്‌ലി സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. നിരവധി ഫോളോവേഴ്‌സാണ് സൂപ്പർ സുന്ദരി കെയ്‌ലി ജെന്നീറിനുള്ളത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി പട്ടികയിൽ 17ാം സ്ഥാനത്തുണ്ട്.

കൈയ്‌ലി പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രത്തിനും ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ലഭിക്കുന്നത്. പട്ടികയിൽ കൈയിലിയുടെ സഹോദരി കിം കർദാഷിയാൻ നാലാം സ്ഥാനത്താണ്. ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിലൂടെ താരം നേടികൊടുക്കുന്ന പരസ്യങ്ങളുടെ റീച്ചിനാണ് പ്രതിഫലം ലഭിക്കുന്നത്. തന്റെ ഓരോ പോസ്റ്റുകളിലും ഓരോ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും കൈയ്‌ലി മറക്കാറില്ല. ഇതിലൂടെ പരസ്യ കമ്പനികളിൽ നിന്ന് കൈയ്‌ലിയുടെ സമ്പാദ്യം 800,000 യു.എസ് ഡോളറാണ്.

പട്ടികയിൽ മറ്റു സെലിബ്രറ്റി താരങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോ, ബെയോൺസ്, ഡ്വെയ്ൻ ജോൺസൺ, ജെസ്റ്റിൻ ബീബർ എന്നിവരും ഇടം നേടിയിട്ടുണ്ട്. 120,000 യുഎസ് ഡോളർ സ്വന്തമാക്കിയാണ് വിരാട് കോഹ്ലി 17-ാം സ്ഥാനം നേടിയത്. അതേസമയം സ്‌പോട്‌സ് കാറ്റഗറിയിൽ കോഹ്ലിയുടെ സ്ഥാനം ഒമ്പതാണ്. സ്റ്റീഫൻ കറി, ഫ്‌ലോയ്ഡ് മേയ് വെതർ എന്നിവരുടെ ബ്രാന്റുകളാണ് കോഹ്ലി കൂടുതലും പരസ്യത്തിനായി പുറത്താക്കിയത്.

Story by
Read More >>